Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു

തെലുങ്ക് ചലച്ചിത്രലോകത്തെ മുതിര്‍ന്ന താരവും സൂപ്പര്‍താരം നാഗാര്‍ജുനയുടെ പിതാവുമായ അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നാഗേശ്വര റാവു. ഡിസംബര്‍ 22ന് ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

എഎന്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റാവു 1941ല്‍ തന്റെ പതിനേഴാം വയസില്‍ ധര്‍മപത്‌നിയെന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പലതരത്തിലുള്ള കഥാപാത്രങ്ങളുമായി 256 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Akkineni Nageswara Rao

നാഗേശ്വര റാവുവിന്റെ മരണത്തോടെ തെലുങ്ക് ചിലച്ചിത്രത്തിലെ ഒരു കാലഘട്ടമാണ് അവസാനിയ്ക്കുന്നത്. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡും മൂന്നു തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയ താരമാണ് റാവു.

തെലുങ്ക് സിനിമയിലെ ആദ്യത്തെ സൂപ്പര്‍താരമാണ് നാഗേശ്വരറാവു. ഹാസ്യ കഥാപാത്രങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളും തന്റേതായ പ്രത്യേകശൈലിയിലാണ് അദ്ദേഹം അവതരിപ്പിച്ചുപോന്നത്. തെലുങ്ക് സിനിമയില്‍ ആദ്യമായി ഇരട്ടവേഷം ചെയ്ത താരമെന്ന പേരും റാവുവിന് സ്വന്തമാണ്.

തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുള്ള നാഗേശ്വര റാവുവിന്റെ പ്രധാന ചിത്രങ്ങള്‍ ദേവദാസ്, തെനാലി രാമകൃഷ്ണ, മായാബസാര്‍, മൂക എന്നിവയാണ്. റാവുവിന്റെ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റ് പ്രേമാഭിഷേകമായിരുന്നു. ഹൈദരാബാദ് നഗരത്തില്‍ 533 ദിവസം ഈ ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു.

നാടകത്തിലൂടെയാണ് എഎന്‍ആര്‍ സിനിമയിലെത്തുന്നത്. സ്ത്രീകള്‍ നാടകരംഗത്ത് സജീവമല്ലാതിരുന്ന കാലത്ത് സ്ത്രീവേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എഎന്‍ആര്‍. നടി അമലയാണ് റാവുവിന്റെ മരുമകള്‍, തെലുങ്കിലെ പുതുതാരമായ നാഗചൈതന്യ പേരക്കുട്ടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+