ബിക്കിനിയിട്ട ഗോപികമാര്‍.. മുസ്ലീം ചിത്രകാരന്റെ ശ്രീകൃഷ്ണ ചിത്രം വിവാദത്തില്‍
ഗുവാഹത്തി: ഹിന്ദു ദൈവങ്ങളെ നഗ്നരായി അവതരിപ്പിച്ച എംഎഫ് ഹൂസൈന്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ വളരെ വലുതായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു വിവാദം കൂടി ഉയരുന്നു.
സംഭവം ചിത്രം തന്നെയാണ്. പരമാര്‍ശ വിഷയം ദൈവം തന്നെ. ചിത്രം വരച്ചിരിക്കുന്നത് എംഎഫ് ഹുസൈനെ പോലെ ഒരു അന്യമതസ്ഥനും.

ശ്രീകൃഷ്ണനും ഗോപികമാരും ആണ് ആണ് ചിത്രത്തില്‍. പക്ഷേ ഗോപികമാര്‍ നൃത്തം ചെയ്യുന്നത് ബിക്കിനിയിട്ടിട്ടാണെന്ന് മാത്രം. അതും ഒരു ബാറിന്റെ പശ്ചാത്തലത്തില്‍.
അക്രം ഹുസൈന്‍ എന്ന ചിത്രകാരന്റേതാണ് ഈ ചിത്രം. കൃഷ്ണലീലയെ ആധുനിക രൂപത്തില്‍ അവതരിപ്പിക്കാനായിരുന്നു കലാകാരന്റെ ശ്രമം. എന്നാല്‍ ഇത് വലിയ വിവാദത്തിനാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ സ്‌റ്റേറ്റ് ആര്‍ട്ട് ഗാലറിയിലെ രവീന്ദ്ര ഭവനില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
We hv registered FIR at Silchar P.S. against Akram Hussain for painting Nude Shri Krishna.
Case no.889 u/s295(A)/34. pic.twitter.com/sAfqKrQkUt
— Hindu Legal Cell (@hindulegalcell) April 10, 2015 ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ വലിയ പ്രതിഷേധത്തിലാണ്. ചിത്രകാരനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ട്വിറ്ററില്‍ കലാകാരനെതിരെ ഭീഷണികളും ഉയര്‍ന്നുകഴിഞ്ഞു












Click it and Unblock the Notifications