അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; മുൻ കാമുകനെ ചോദ്യം ചെയ്യും
മുംബൈ: കമൽ ഹാസ്സന്റെ മകളും നടിയുമായ അക്ഷര ഹാസ്സന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തായ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷരയുടെ മുൻ കാമുകൻ തനൂജ് വീർവാണിയെ ചോദ്യം ചെയ്യും. മുംബൈ മിററാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അക്ഷരാ ഹാസ്സന്റെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചത്. ചിത്രങ്ങൾ മോർഫ് ചെയ്തതല്ലെന്ന് അക്ഷര വ്യക്തമാക്കിയിരുന്നു. ഫോൺ ഹാക്ക് ചെയ്ത് ചിത്രങ്ങൾ ചോർത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അക്ഷര സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.

മുൻ കാമുകൻ
അക്ഷര ഹാസന്റെ മുൻകാമുകനാണ് തനൂജ് വീർവാണി. പ്രമുഖ ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകനാണ് തനൂജ്. അക്ഷരാ ഹാസ്സനും തനൂജ് വീർവാണിയും തമ്മിൽ ദീർഘനാൾ പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവരും വേർപിരിയുകയായിരുന്നു.

ചിത്രങ്ങൾ കൈമാറി
2013 മുതൽ ഐ ഫോൺ 6 ആണ് അക്ഷര ഉപയോഗിക്കുന്നത്. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്കുവെച്ചുവെന്ന് ബോധ്യമായതിനെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. 2016ലാണ് തനൂജും അക്ഷരയും തമ്മിൽ വേർപിരിയുന്നത്.

വൈരാഗ്യം
അക്ഷരയോടുള്ള വൈരാഗ്യം മൂലമാണ് തനൂജ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് പോലീസ് നിഗമനമെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് തനൂജ് രംഗത്തെത്തിയിട്ടുണ്ട്.
തന്റെ കയ്യിൽ അക്ഷരയുടെ ചിത്രങ്ങളില്ലെന്നും അത്തരമൊരു തരംതാണ പ്രവർത്തി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും തനൂജ് വ്യക്തമാക്കി.

പ്രതിസന്ധി മനസിലാക്കുന്നു
അക്ഷര കടന്നുപോകുന്ന പ്രതിസന്ധി മനസ്സിലാക്കുന്നു. അന്വേഷണത്തിൽ പോലീസുമായി സഹകരിക്കാൻ തയാറാണ്. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാണ് ആഗ്രഹിക്കുന്നത് തനൂജിന്റെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. തനൂജും അക്ഷരയും തമ്മിൽ വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകൃത മനസ്സുള്ളവർ
അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി കണ്ടിരുന്നു. ആരാണ്, എന്തിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും എനിക്ക് ഇതുവരെ അറിയില്ല. പക്ഷേ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, ലൈംഗിക വൈകൃതമുള്ള ഒരു മനസ്സിന്റെ സന്തോഷത്തിനായി പെണ്‍കുട്ടിയെ ഇരയാക്കി എന്നതാണ് എന്നായിരുന്നു അക്ഷരയുടെ പ്രതികരണം.

നിയമത്തിന് മുമ്പിൽ കൊണ്ടുവരും
തന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ചയാളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് അക്ഷര വ്യക്തമാക്കിയിരുന്നു. മുംബൈ പോലീസിലും സൈബർ സെല്ലിലും ഇത് സംബന്ധിച്ച പരാതികൾ നൽകിയിരുന്നു.

സ്വകാര്യ ചിത്രങ്ങൾ
അടി വസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ടുള്ള അക്ഷരയുടെ സെൽഫികളാണ് പുറത്തായത്. ഞൊടിയിടയിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബിക്കിനി അണിഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തിയ താരമാണ് അക്ഷരയെന്നും ചോർന്ന ചിത്രങ്ങൾക്ക് അത്രയും പ്രാധാന്യമെ അർഹിക്കുന്നുള്ളുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ആമി ജാക്സണ് പിന്നാലെ
നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങളും സമാനമായ രീതിയിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു. ആമി ജാക്സണിന്റെ ചിത്രങ്ങൾ പുറത്തായത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആമി ജാസൺ ലണ്ടനിലെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications