വൈകൃതമുള്ള മനസ്സിന്റെ സന്തോഷത്തിനായി ഇരയാക്കപ്പെട്ടു.... പ്രതികരണവുമായി അക്ഷര ഹാസന്‍!!
മുംബൈ: സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി കമല്‍ഹാസന്റെ മകളും മോഡലുമായ അക്ഷര ഹാസന്‍. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി കണ്ടിരുന്നു. ആരാണ്, എന്തിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും എനിക്ക് ഇതുവരെ അറിയില്ല. പക്ഷേ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, ലൈംഗിക വൈകൃതമുള്ള ഒരു മനസ്സിന്റെ സന്തോഷത്തിനായി പെണ്‍കുട്ടിയെ ഇരയാക്കി എന്നതാണ്. ഓരോ തവണ പൊലിപ്പിച്ചെഴുതിയ തലക്കെട്ടുമായി ആ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമ്പോഴും അതെന്നെ ഭയപ്പെടുത്തുകയും, എന്റെ അപമാനിക്കപ്പെടലിലും നിസ്സഹായതയിലും അവര്‍ക്കുള്ള പങ്ക് വര്‍ധിക്കുകയുമാണെന്നും അക്ഷര പറയുന്നു.

ഇന്‍സ്റ്റഗ്രാമിലാണ് അക്ഷര സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. അതേസമയം ഇവര്‍ പരാതിയുമായി മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്. മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ ഇക്കാര്യം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് എന്നെ അപമാനിക്കുന്നത് തുടരില്ലെന്നാണ് ഞാന്‍ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അക്ഷര പറഞ്ഞിരുന്നു. ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും അത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര വ്യക്തമാക്കിയിരുന്നു. അതേസമയം അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്നാണ് കരുതുന്നത്. നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു.












Click it and Unblock the Notifications