കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെയേഴ്സ് ഫണ്ടിലേക്ക് അക്ഷയ് കുമാറിന്റെ 25 കോടി: ടാറ്റാ ട്രസ്റ്റിന്റെ 500 കോടി!!

Google Oneindia Malayalam News

മുംബൈ: കൊറോണക്കെതിരായി പോരാടാനുള്ള പ്രധാനമന്ത്രിയുടെ കേയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്ത് നടൻ അക്ഷയ്കുമാർ. രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതോടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങളുടെ ആരാധകരോട് വീടുളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. മാർച്ച് 28നാണ് കൊറോണക്കെതിരെ പോരാടുന്നതിനായി പ്രധാനമന്ത്രി ആരംഭിച്ച കെയേഴ്സ് ഫണ്ടിലേക്ക് പ്രധാന മന്ത്രി സംഭാവനകൾ ആവശ്യപ്പെടുന്നത്. ഇതോടെയാണ് അക്ഷയ്കുമാറിന്റെ പ്രഖ്യാപനം. ഇക്കാര്യം അക്ഷയ് കുമാർ തന്റെ ട്വിറ്ററിലും കുറിച്ചിട്ടുണ്ട്.

ടാസ്‌ക് ഫോഴ്‌സുമായി സോണിയ ഗാന്ധി; കൊറോണക്കെതിരെ സ്വന്തം നിലയില്‍ പോരാട്ടത്തിന് കോണ്‍ഗ്രസ്ടാസ്‌ക് ഫോഴ്‌സുമായി സോണിയ ഗാന്ധി; കൊറോണക്കെതിരെ സ്വന്തം നിലയില്‍ പോരാട്ടത്തിന് കോണ്‍ഗ്രസ്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 149 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 873ലെത്തിയിട്ടുണ്ട്. 19 പേർ രോഗം ബാധിച്ചതിനെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന 68 കാരനാണ് കേരളത്തിൽ ശനിയാഴ്ച മരിച്ചത്. തമിഴ്നാട്ടിൽ കൊറോണ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ ശനിയാഴ്ച മരിച്ചിരുന്നു. എന്നാൽ ഇവരുടെ കൊറോണ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ കൊറോണ ബാധിച്ചാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

പ്രധാനം ജനങ്ങളുടെ ജീവൻ

"ഇപ്പോൾ എല്ലാ ജനങ്ങളുടെയും ജീവനാണ് പ്രധാനം. ഇപ്പോഴാണ് നമ്മൾ എന്തും ചെയ്യേണ്ടത്. എന്റെസമ്പാദ്യത്തിൽ നിന്ന് 25 കോടി രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുന്നു. നമുക്ക് ജീവൻ രക്ഷിക്കാം" ഇതായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളിൽ നിന്നായി സംഭാവന സ്വീകരിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടാണ് അക്ഷയ് കുമാർ ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.

ടാറ്റ ട്രസ്റ്റിന്റെ 500 കോടി

കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി 500 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ ട്രസ്റ്റ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 500 കോടി നൽകുമെന്നാണ് പ്രഖ്യാപനം. കൊറോണ പ്രതിരോധ പ്രവർത്തനത്തിലേർപ്പെടുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കുള്ള സ്വയം രക്ഷാ സംവിധാനങ്ങൾ, കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനാവശ്യമായ ശ്വസന ഉപകരണങ്ങൾ, ആളോഹരി പരിശോധന ശക്തമാക്കുന്നതിനുള്ള ടെസ്റ്റിംഗ് കിറ്റ്, രോഗബാധിതരെ ചികിത്സിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ, ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിജ്ഞാനം വർധിപ്പിക്കുന്ന പരിശീലനം എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം വിനിയോഗിക്കുകയെന്നും ടാറ്റാ ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു. രാജ്യം അതി നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോ മണിക്കൂറും വിലപ്പെട്ടതാണ് മനുഷ്യരാശിയുടെ നിലനിൽപ്പിന് പോലും വെല്ലുവിളി നേരിടുന്ന ആ സാഹചര്യത്തിൽ ഉടനടി വിഭവങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാണ് ടാറ്റ ട്രസ്റ്റിന്റെ തീരുമാനമെന്നും രത്തൻ ടാറ്റ വ്യക്തമാക്കി.

പിഎം കെയേഴ്സ് ഫണ്ട്

ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദ്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലില്‍ പിഎം കെയേഴ്സ് എന്ന പേരിലാണ് സഹായധനം ശേഖരിക്കുന്നത്. രാജ്യത്ത് 1000നടുത്ത് ആളുകൾക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരിൽ 21 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ സഹായിക്കുന്നതിനായി പ്രധാനമന്ത്രി പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.

 സാമൂഹിക വ്യാപനത്തിന് തെളിവില്ല

സാമൂഹിക വ്യാപനത്തിന് തെളിവില്ല


ഇന്ത്യയിലെ കൊറോണ വൈറസ് ബാധ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇന്ത്യ രോഗവ്യാപനം തടയുന്നതിനായി കർശന നടപടികളാണ് കൈക്കൊള്ളുന്നത്. എന്നാൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഉണ്ടെന്നതിന് കൃത്യമായ തെളിവില്ലെന്നാണ് ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നൽകുന്ന വിവരം. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തരത്തിലുള്ള അടിസ്ഥാന സൌകര്യങ്ങളാണ് സർക്കാർ ഒരുക്കിവരുന്നത്.

 അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കും

അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കും

ജൂൺ മാസത്തോടെ കൊറോണ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി 40,000 അധികം വെന്റിലേറ്ററുകൾ കൂടി ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പിഎസ് യുവിനോട് 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രിക്കൽസിൽ നിന്ന് 30,000 ഓളം വെന്റിലേറ്ററുകളും ലഭിക്കും.

English summary
Akshay Kumar and Tata trust donates money to PM Narendra Modi's CARES fund to fight coronavirus war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X