അക്ഷയ് കുമാറിന് അധോലോകത്തിന്റെ വധഭീഷണി
മുംബൈ:ബോളിവുഡും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം പാട്ടാണല്ലോ. അധോലോക നേതാക്കള്‍ നടത്തുന്ന പാര്‍ട്ടികളില്‍ ചെന്ന് ആടാനും പാടാനും ഒന്നും നമ്മുടെ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് ഒരുമടിയും ഉണ്ടാകാറില്ല. പക്ഷേ പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ വലിയ പൊല്ലാപ്പിലാണ് അവസാനിക്കാറ്.
ബോളിവുഡ് താരം അക്ഷയ് കുമാറിന് അധോലോകത്തിന്റെ വധ ഭീഷണി എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.
അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'വണ്‍സ് അപ് ഓണ്‍എ ടൈം ഇന്‍ മുംബൈ ദുബാര'. ഈ ചിത്രത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വേഷമായിരുന്നു അക്ഷയ്ക്ക്. പടം നല്ല ഹിറ്റ് ആവുകയും ചെയ്തു.

ഇത് തന്നെയായിരിക്കണം ഇപ്പോഴത്തെ വധഭീഷണിക്ക് പിന്നില്‍ എന്ന് തന്നെയാണ് സംശയിക്കുന്നത്. അധോലോകത്തിന്റെ കഥ പറഞ്ഞ് പണം വാരിയതല്ലേ..കുറച്ച് പണം തങ്ങള്‍ക്കും തരാന്‍ അണ്ടര്‍വേള്‍ഡ് രാജാക്കന്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടാകും.
എന്തായാലും 2013 ഒക്ടോബര്‍ 22 ന് ജൂഹു പോലീസ് സ്‌റ്റേഷനില്‍ അക്ഷയ് കുമാറിന്റെ ഓഫീസില്‍ നിന്ന് എഴുതി തയ്യാറാക്കിയ ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെ 24 മണിക്കൂറും പോലീസ് സംരക്ഷണത്തിലാണ് താരം. അധോലോകത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലും എന്ന് തന്നെയാണ് ഭീഷണി. അന്വേഷിച്ചിട്ട് വല്ല കാര്യവും ഉണ്ടാകുമോ എന്നറിയില്ല...., എന്നാലും മുബൈ പോലീസ് ഈ വധ ഭീഷണിയെക്കുറിച്ച് കാര്യമായി അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications