അക്ഷയ് കുമാറിന്റെ ഗണ്‍മാന്‍ ആരാധകനെ തല്ലി
മുംബൈ: താരങ്ങളെ കണ്ടാല്‍ ആരാധകര്‍ പരിസരം മറക്കുന്നത് സ്വാഭാവികമാണ്. അതും ആരാധിക്കുന്ന ഒരു നായകനാകുമ്പോള്‍. അങ്ങനെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറിനെ കാണാനെത്തിയ ഒരു ഡോക്ടര്‍ക്ക് കിട്ടിയത് താരത്തിന്റെ ഗണ്‍മാന്റെ തല്ല്.
മുംബൈയിലെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് സംഭവം. അക്ഷയ് കുമാറിനെ കാണാനെത്തിയ ഡോക്ടറെ അംഗരക്ഷകന്‍ തല്ലുകയായിരുന്നു. ഉടന്‍ ഡോക്ടര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പൊലീസെത്തി ഡോക്ടറെയും അംഗരക്ഷകനെയും കസ്റ്റടിയിലെടുത്തു.

ദില്ലി സ്വദേശിയായ ഷൈലേവ് ശര്‍മ എന്ന ഡോക്ടറാണ് അക്ഷയ് കുമാറിന്റെ അംഗരക്ഷകനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കള്‍ക്കൊപ്പം അമ്പലത്തിലേക്ക് പോകുമ്പോഴാണ് മുംബൈയിലെ മലാഡിലെ ഒരു കെട്ടിടത്തിന് മുന്നില്‍ അക്ഷയ് കുമാര്‍ സ്വന്തം കാറിനടുത്ത് നില്‍ക്കുന്നത് കണ്ടത്. ആരാധിക്കുന്ന നടനെ മുന്നില്‍ കണ്ടപ്പോള്‍ അടുത്തു ചെന്ന ഡോക്ടറെ ഗണ്‍മാന്‍ ഉപദ്രിക്കുകയായിരുന്നു. തള്ളിയിടുകയും തല്ലിയെന്നുമാണ് പരാതി.
അക്ഷയ്കുമാര്‍ നോക്കി നില്‍ക്കെയാണ് ഗണ്‍മാന്‍ ആരാധകനെ അടിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാത് താരം അവിടെ നിന്ന് സ്ഥലം വിട്ടെന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്. എന്തായാലും ഗണ്‍മാന്‍ ഡോക്ടര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്












Click it and Unblock the Notifications