'ഞാനും ലൈംഗിക പീഡനത്തിനിരയാണ്'!! തുറന്നു പറഞ്ഞ് അക്ഷയ് കുമാർ!! അന്ന് സംഭവിച്ചത്....
ആറാം വയസിലാണ് തനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നും അക്ഷയ് കുമാർ പറയുന്നു. തനിക്ക് ലിഫ്റ്റ് തന്നയാലാണ് ലൈംഗിക അതിക്രമം നടത്തിയതെന്നും അക്ഷയ് കുമാർ പറഞ്ഞു.
കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ. മുംബൈയിൽ മനുഷ്യക്കടത്തിനെ കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വ്യക്തമാക്കിയത്.
രാജ്യത്ത് കുട്ടികൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് താരം തന്റെ അനുഭവം വ്യക്തമാക്കിയത്. ഇത്തരം അനുഭവങ്ങൾ കുട്ടികൾക്ക് നേരിടേണ്ടി വന്നാൽ അത് തുറന്നു പറയാനുളള ധൈര്യം മാതാപിതാക്കള്‍ അവരിൽ ഉണ്ടാക്കണമെന്നും അക്ഷയ് കുമാർ പറഞ്ഞു.

ഒരു കാര്യം തുറന്ന് പറയട്ടെ...
തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം തുറന്ന് പറയുകയാണെന്ന് പറഞ്ഞു കൊണ്ടാണ് അക്ഷയ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു.

ആറാം വയസിൽ
ആറാം വയസിലാണ് തനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നും അക്ഷയ് കുമാർ പറയുന്നു. തനിക്ക് ലിഫ്റ്റ് തന്നയാലാണ് ലൈംഗിക അതിക്രമം നടത്തിയതെന്നും അക്ഷയ് കുമാർ പറഞ്ഞു.

കളിക്കാൻ പോയപ്പോൾ
കുട്ടിക്കാലത്ത് മറ്റ് കൂട്ടുകാരുടെ വീട്ടിൽ കളിക്കാൻ പോകുന്ന ശീലം തനിക്കുണ്ടായിരുന്നെന്ന് അക്ഷയ് പറഞ്ഞു. അങ്ങനെ പോകുമ്പോള്‍ ലിഫ്റ്റ് തന്ന ആളാണ് തന്നോട് മോശമായി പെരുമാറിയതെന്നും അക്ഷയ് കുമാർ പറഞ്ഞു.

അന്ന് സംഭവിച്ചത്
കളിക്കാൻ പോകുന്നതിനിടെ ലിഫ്റ്റ് തന്ന ആൾ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിക്കുകയായിരുന്നുവെന്ന് അക്ഷയ് കുമാർ പറഞ്ഞു. പേടിച്ചുപോയ താൻ ഉറക്കെ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടിയെന്നും അക്ഷയ് പറഞ്ഞു.

മിണ്ടാതിരുന്നില്ല
എന്നാൽ ഇക്കാര്യം താൻ മൂടിവച്ചില്ലെന്നും എല്ലാം അച്ഛനോട് പറഞ്ഞുവെന്നും അക്ഷയ് പറഞ്ഞു. അച്ഛൻ സംഭവം പോലീസിൽ അറിയിച്ചെന്നും പോലീസ് അയാളെ അറസ്റ്റ് ചെയ്തെന്നും അക്ഷയ് കുമാർ പറഞ്ഞു.

സ്ഥിരം കുറ്റവാളി
തന്നെ പീഡിപ്പിച്ചയാൾ സ്ഥിരം ഇത്തരത്തിലെ കുറ്റങ്ങൾ ചെയ്തിരുന്ന ആളായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അയാൾക്കെതിരെ മറ്റൊരു കേസും ഉണ്ടായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു.

വേണ്ടത് ഇതാണ്
ഇത്തരം അനുഭവങ്ങൾ തുറന്ന് പറയാൻ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കൾ ധൈര്യം നൽകുകയാണ് വേണ്ടതെന്ന് അക്ഷയ് കുമാർ പറയുന്നു. ലൈംഗിക പീഡനം കുട്ടികളുടെ മനസിൽ ഏൽപ്പിക്കുന്ന മുറിവ് അത്രപെട്ടെന്ന് ഉണങ്ങില്ലെന്നും താരം പറഞ്ഞു. തുറന്നു പറയാനുള്ള സന്ദർഭം ഒരുക്കിയില്ലെങ്കിൽ കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അക്ഷയ് കുമാർ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications