ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര്‍
മുംബൈ: താന്‍ ഇന്ത്യക്കാരനല്ലെന്ന വാദങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. അതേസമയം താന്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതായും, കനേഡിയന്‍ പൗരത്വം ഇനിയുണ്ടാവില്ലെന്നും അക്ഷയ് പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് താന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത് എന്നതിന്റെ കാരണവും അക്ഷയ് വെളിപ്പെടുത്തി. രാജ്യസ്നേഹിയാണെന്നും, ഇന്ത്യക്കാരന് തന്നെയാണെന്നും തെളിയിക്കേണ്ടി വരുന്നത് തന്റെ ഒരുപാട് വേദനിപ്പിച്ചെന്ന് താരം പറഞ്ഞു.

ഇനി എനിക്ക് ആ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരില്ല. ഇന്ത്യന്‍ പൗരത്വത്തിനും പാസ്പോര്‍ട്ടിനുമായി ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഞാനൊരു ഇന്ത്യക്കാരനാണ്. അത് ഇടയ്ക്കിടെ തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ ഭാര്യ, കുട്ടികള്‍ എല്ലാവരും ഇന്ത്യക്കാരാണ്. ഞാന്‍ എന്റെ നികുതി മുഴുവന്‍ അടയ്ക്കുന്നത് ഇന്ത്യയിലാണ്. എന്റെ ജീവിതവും ഇവിടെ തന്നെയാണെന്നും അക്ഷയ് പറഞ്ഞു.
എന്റെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി ഘട്ടമുണ്ടായിരുന്നു. തുടര്‍ച്ചയായി എന്റെ 14 സിനിമകള്‍ എട്ട് നിലയില്‍ പൊട്ടി. എന്താണ് അപ്പോള്‍ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആ സമയം കാനഡയിലായിരുന്നു. അവന് എന്നോട് പറഞ്ഞു, കാനഡയിലേക്ക് വരാന്‍. നമുക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കുകയും, അത് ലഭിക്കുകയും ചെയ്തു. അന്ന് എന്റെ കരിയര്‍ അവസാനിച്ചെന്നാണ് കരുതിയത്. ഇവിടെ എനിക്കിനി സ്ഥാനമില്ലെന്നും ഞാന്‍ ഉറപ്പിച്ചിരുന്നുവെന്ന് അക്ഷയ് വെളിപ്പെടുത്തി.
അതേസമയം ആ സംഭവങ്ങള്‍ക്ക് ശേഷമാണ് തന്റെ കരിയര്‍ മാറിയതെന്ന് അക്ഷയ് വ്യക്തമാക്കി. എന്റെ 15ാമത്തെ ചിത്രം വലിയ വിജയമായി. പിന്നീട് എനിക്ക് ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ഒരിക്കലും എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു. ഇതിനിടെ അക്ഷയ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് വരുന്നത്. ദേശഭക്തിയുള്ള സിനിമകള്‍ നിര്‍മിക്കുന്നത് കൊണ്ടാവും അക്ഷയ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് പ്രധാന പരിഹാസം.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications