കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര്‍

Google Oneindia Malayalam News

മുംബൈ: താന്‍ ഇന്ത്യക്കാരനല്ലെന്ന വാദങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. അതേസമയം താന്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതായും, കനേഡിയന്‍ പൗരത്വം ഇനിയുണ്ടാവില്ലെന്നും അക്ഷയ് പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് താന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത് എന്നതിന്റെ കാരണവും അക്ഷയ് വെളിപ്പെടുത്തി. രാജ്യസ്‌നേഹിയാണെന്നും, ഇന്ത്യക്കാരന്‍ തന്നെയാണെന്നും തെളിയിക്കേണ്ടി വരുന്നത് തന്റെ ഒരുപാട് വേദനിപ്പിച്ചെന്ന് താരം പറഞ്ഞു.

1

ഇനി എനിക്ക് ആ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരില്ല. ഇന്ത്യന്‍ പൗരത്വത്തിനും പാസ്‌പോര്‍ട്ടിനുമായി ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഞാനൊരു ഇന്ത്യക്കാരനാണ്. അത് ഇടയ്ക്കിടെ തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ ഭാര്യ, കുട്ടികള്‍ എല്ലാവരും ഇന്ത്യക്കാരാണ്. ഞാന്‍ എന്റെ നികുതി മുഴുവന്‍ അടയ്ക്കുന്നത് ഇന്ത്യയിലാണ്. എന്റെ ജീവിതവും ഇവിടെ തന്നെയാണെന്നും അക്ഷയ് പറഞ്ഞു.

എന്റെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി ഘട്ടമുണ്ടായിരുന്നു. തുടര്‍ച്ചയായി എന്റെ 14 സിനിമകള്‍ എട്ട് നിലയില്‍ പൊട്ടി. എന്താണ് അപ്പോള്‍ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആ സമയം കാനഡയിലായിരുന്നു. അവന്‍ എന്നോട് പറഞ്ഞു, കാനഡയിലേക്ക് വരാന്‍. നമുക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കുകയും, അത് ലഭിക്കുകയും ചെയ്തു. അന്ന് എന്റെ കരിയര്‍ അവസാനിച്ചെന്നാണ് കരുതിയത്. ഇവിടെ എനിക്കിനി സ്ഥാനമില്ലെന്നും ഞാന്‍ ഉറപ്പിച്ചിരുന്നുവെന്ന് അക്ഷയ് വെളിപ്പെടുത്തി.

അതേസമയം ആ സംഭവങ്ങള്‍ക്ക് ശേഷമാണ് തന്റെ കരിയര്‍ മാറിയതെന്ന് അക്ഷയ് വ്യക്തമാക്കി. എന്റെ 15ാമത്തെ ചിത്രം വലിയ വിജയമായി. പിന്നീട് എനിക്ക് ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ഒരിക്കലും എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു. ഇതിനിടെ അക്ഷയ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് വരുന്നത്. ദേശഭക്തിയുള്ള സിനിമകള്‍ നിര്‍മിക്കുന്നത് കൊണ്ടാവും അക്ഷയ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് പ്രധാന പരിഹാസം.

ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!

English summary
akshay kumar says he applied for an indian passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X