Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങണോ? 10 കൊല്ലം മുമ്പ് വാങ്ങിയവര്‍ക്ക് ലഭിച്ചത് ഇത്ര!

അക്ഷയ തൃതീയ കാലങ്ങളായി സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷം മേയ് 2 വെള്ളിയാഴ്ചയാണ് അക്ഷയ തൃതീയ വരുന്നത്. ഹിന്ദു കലണ്ടറിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളില്‍ ഒന്നായ അക്ഷയ തൃതീയ ഐശ്വര്യവും സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി, ഇന്ത്യക്കാര്‍ ഈ ദിവസം സ്വര്‍ണവും വെള്ളിയും വാങ്ങുന്നു.

കേവലം ആത്മീയ പ്രാധാന്യത്തിനായി മാത്രമല്ല ദീര്‍ഘകാല നേട്ടങ്ങള്‍ കൂടി പ്രതീക്ഷിച്ചാണ് ഈ ദിവസം സ്വര്‍ണം വാങ്ങിക്കുന്നത്. അതേസമയം നിലവിലെ സ്വര്‍ണ വില റോക്കറ്റ് കണക്കെ കുതിക്കുമ്പോള്‍ അക്ഷയ തൃതീയയ്ക്ക് എങ്ങനെ സ്വര്‍ണം വാങ്ങിക്കും എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. 2025-ല്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം സി എക്‌സ്) സ്വര്‍ണ വില 95,551 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്.

Gold Price

ഏപ്രില്‍ 16-ന് സ്വര്‍ണ വില 2.12 ശതമാനം ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്നവര്‍ ഒരു വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. അന്താരാഷ്ട്ര വിപണി സൂചനകളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് ഈ വില വര്‍ധനവിന് പ്രധാന കാരണമായത്. സ്വര്‍ണം ഒരു സാംസ്‌കാരിക തിരഞ്ഞെടുപ്പ് മാത്രമല്ല, സാമ്പത്തികമായി നല്ല നിക്ഷേപ മാര്‍ഗമാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

'2018 മുതല്‍, അക്ഷയ തൃതീയ കാലത്തു തുടര്‍ച്ചയായി എട്ട് വര്‍ഷമായി മഞ്ഞ ലോഹം നേട്ടങ്ങള്‍ രേഖപ്പെടുത്തി, കഴിഞ്ഞ മൂന്ന് വര്‍ഷവും ഇരട്ട അക്ക വരുമാനം നല്‍കി,' കെഡിയ അഡൈ്വസറിയിലെ അജയ് കെഡിയ പറയുന്നു. 2012 ല്‍ അക്ഷയ തൃതീയ ദിവസം പത്ത് ഗ്രാം സ്വര്‍ണത്തിന് 29030 രൂപയായിരുന്നു വില. 2013 ല്‍ ഇത് 29865 രൂപയും 2014 ല്‍ ഇത് 28871 രൂപയും ആയി മാറി.

2015 ല്‍ ഇതേ ദിവസം 27108 രൂപയായിരുന്നു വില. 2016 ല്‍ 30378, 2017 ല്‍ 28873, 2018 ല്‍ 31383 എന്നിങ്ങനെയായിരുന്നു വില. ഇതിന് ശേഷമുള്ള എല്ലാ അക്ഷയ തൃതീയ ദിനങ്ങളിലും സ്വര്‍ണത്തിന് വന്‍ കുതിപ്പാണ് വിലയില്‍ ഉണ്ടായത്. 2019 ല്‍ മേയ് ആറിനായിരുന്നു അക്ഷയ തൃതീയ. അന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 31563 രൂപയായിരുന്നു. 2020 ല്‍ ഇത് 14964 രൂപ വര്‍ധിച്ച് 46527 ല്‍ എത്തി.

2022 ആയപ്പോഴേക്കും 1149 രൂപ കൂടി വര്‍ധിച്ചു. ആ വര്‍ഷത്തെ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ 50808 രൂപയായിരുന്നു വില. 2023 ല്‍ 3132 രൂപ വര്‍ധിച്ചതോടെ 59845 ലും 2024 ല്‍ 9037 രൂപ വര്‍ധിച്ചതോടെ 72727 രൂപയും ആയി വില. ഈ വര്‍ഷം ആകുമ്പോഴേക്ക് ഇന്നലെ വരെ 12882 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

ഈ അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങണോ?

ഈ അക്ഷയ തൃതീയയില്‍ നിക്ഷേപ വീക്ഷണകോണില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും വാങ്ങണം എന്നാണ് കെഡിയ ശുപാര്‍ശ ചെയ്യുന്നത്. നിലവിലെ വിലക്കയറ്റം ഒരു കുമിളയല്ല, മറിച്ച് മൂല്യശേഖരം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രതിരോധശേഷിയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''2022 മുതല്‍ സ്വര്‍ണ്ണ വില ഏതാണ്ട് ഇരട്ടിയായി, പണപ്പെരുപ്പം, കറന്‍സി അപകടസാധ്യതകള്‍, ആഗോള അനിശ്ചിതത്വം എന്നിവ തുടരുന്നതിനാല്‍ സ്വര്‍ണം തന്നെയാണ് ഇപ്പോഴും നേതാവ്,' അദ്ദേഹം പറഞ്ഞു.

Take a Poll

നിലവിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം സ്വര്‍ണത്തിനായുള്ള സുരക്ഷിതമായ ഡിമാന്‍ഡ് നിലനിര്‍ത്തുന്നു എന്നാണ് വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്. വര്‍ധനവ് കുറയ്ക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വ്യക്തമായ അപ്ഡേറ്റ് ഉണ്ടാകുന്നതുവരെ സ്വര്‍ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് എല്‍കെപി സെക്യൂരിറ്റീസിലെ ജതീന്‍ ത്രിവേദിയുടെ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+