കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ റെയില്‍വ്വേ സൈറ്റില്‍ അല്‍ഖ്വയ്ദ എഴുതിയത് ഇങ്ങനെ,സന്ദേശത്തിന് പിന്നിൽ

  • By Neethu
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ഇന്ത്യന്‍ റെയില്‍വ്വേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യന്‍ റെയില്‍വ്വേയുടെ റെയില്‍നെറ്റ് പേജ് ചൊവ്വാഴ്ചയാണ് ഹാക്ക് ചെയ്യപ്പെട്ടത്.

റെയില്‍നെറ്റ് പേജ് ഹാക്ക് ചെയ്ത് സന്ദേശം എഴുത്തിയതിന് ശേഷം ഉപേക്ഷിക്കുകയും ചെയ്തു. കേന്ദ്ര റെയില്‍വ്വേയുടെ ബുസാവല്‍ ഡിവിനിലെ പേഴ്‌സണല്‍ ഡിപാര്‍ട്ട്‌മെന്റ് പേജാണ് ഹാക്ക് ചെയ്തത്. അഡിമിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച രഹസ്യ സ്വഭാവമുള്ള സൈറ്റായിരുന്നു അത്.

05-1433479594-cyber-attack1

അഡ്മിനിസ്‌ട്രേറ്റീവ്‌സിന് വേണ്ടി നിര്‍മ്മിച്ച ഇന്‍ട്രാനെറ്റ് നീക്കം ചെയ്ത് അല്‍ഖ്വയ്ദ ചീഫ് ആയ മൗലാന ആസിം ഉമ്മര്‍ സന്ദേശം എഴുതിചേര്‍ക്കുകയായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി എന്നായിരുന്നു സന്ദേശം എന്നും പരാമര്‍ശിച്ചിരുന്നു.

' നിങ്ങളുടെ സമുദ്രത്തില്‍ എന്ത്‌ക്കൊണ്ട് ചുഴലിക്കാറ്റ് ഉണ്ടാകുന്നില്ല?' എന്നായിരുന്നു സന്ദേശത്തിലെ ചോദ്യം. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കായി മൗലാന അസിം നല്‍കുന്ന സന്ദേശമായിരുന്നു. ഹാക്ക് ചെയ്യപ്പെട്ട 11 പേജുകളിലെ ഉള്ളടക്കം ഇങ്ങനെ' ഇന്ത്യയിലെ മുസ്ലീങ്ങള്‍ മറന്നുപോയ ജിഹാദിയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ദില്ലി വീണ്ടും ഷാ മുഹാദിത്തിന് ജന്മം നല്‍കുമോ?'

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്ദേശം വായിച്ച് ജിഹാദിയില്‍ പങ്കുചേരാന്‍ തയ്യാറാവുകയും യുഎസ്സിനെ തകര്‍ക്കാന്‍ കൂടെ നില്‍ക്കുമെന്നും അല്‍ഖ്വയ്ദ പറയുന്നു.കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് അല്‍ഖ്വയ്ദയുടെ ചീഫ് ആയി ഉമറിനെ തിരഞ്ഞെടുക്കുന്നത്.

അല്‍ഖ്വയ്ദയുടെ സന്ദേശത്തില്‍ ദൂരൂഹതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നും ജിഹാദിയിലേക്ക് റിക്രൂട്ടിമെന്റ് പലയിടങ്ങളിലും നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്.

English summary
Terror outfit Al Qaeda on Tuesday allegedly hacked a microsite of the Railnet page of the Indian Railways to show its sinister reach for the first time. It later left the page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X