Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് അല്‍ഖാഇദ; മുസ്‌കാന്‍ ഖാന് പുകഴ്ത്തല്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് അല്‍ഖാഇദ നേതാവ് ഐമന്‍ അല്‍ സവാഹിരി. ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഹിജാബ് വിവാദം പരാമര്‍ശിച്ചത്. ഹിന്ദു ഇന്ത്യയിലെ യാഥാര്‍ഥ്യമിതാണ് എന്ന് അദ്ദേഹം പറയുന്നു. എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹിജാബിന് വേണ്ടി സമരം നയിച്ച വിദ്യാര്‍ഥിനികളെ പുകഴ്ത്തുന്നുണ്ട്. ഹിജാബിനെതിരെ സമരം നടത്തിയ യുവാക്കള്‍ക്കിടയിലൂടെ വരികയും അവര്‍ക്ക് മുന്നില്‍ നിന്ന് തക്ബീര്‍ മുഴക്കുകയും ചെയ്ത മുസ്‌കാന്‍ ഖാന്റെത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണെന്ന് സവാഹിരി പറഞ്ഞു.

a

ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലാന്റിലും ഹിജാബ് നിരോധിക്കുകയും നഗ്നത കാണിക്കാന്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനങ്ങളുണ്ടായി. സമാനമായ തീരുമാനം തന്നെയാണ് ഇന്ത്യയിലും. മുസ്ലിങ്ങള്‍ ഇസ്ലാമിക നിയമം ശരിക്കും മനസിലാക്കണം. ചൈന മുതല്‍ മഗ്രിബ് വരെയും കോക്കസസ് മുതല്‍ സോമാലിയ വരെയും മുസ്ലിങ്ങള്‍ ഒരു സമൂഹമാണെന്നും സവാഹിരി പറഞ്ഞു. പാകിസ്താനെയും ബംഗ്ലാദേശിനെയും സവാഹിരി വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് സവാഹിരി. എന്നാല്‍ പിന്നീട് അദ്ദേഹം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. 2014ലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വീഡിയോ സവാഹിരി ഇതിന് മുമ്പ് ചെയ്തത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം കേന്ദ്രമായി പുതിയ സായുധ സംഘത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചത് ഈ വീഡിയോയിലായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വ്യക്തിയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നും ഇയാള്‍ അഫ്ഗാനില്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഈജിപ്തുകാരനായ ഐമന്‍ അല്‍ സവാഹിരി എവിടെയാണുള്ളതെന്ന് ആര്‍ക്കുമറിയില്ല. അഫ്ഗാനിലുണ്ടെന്നാണ് കരുതുന്നത്. ഉസാമ ബിന്‍ലാദിനൊപ്പം അഫ്ഗാനില്‍ സവാഹിരിയും പ്രവര്‍ത്തിച്ചിരുന്നുവത്രെ. അമേരിക്കന്‍ അധിനിവേശ സൈന്യത്തിനെതിരെ യുദ്ധം ചെയ്തവര്‍ക്കൊപ്പം സവാഹിരിയുമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സവാഹിരി കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളും പലതവണ വന്നിരുന്നു. എന്നാല്‍ പുതിയ വീഡിയോ അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. എന്നാല്‍ എവിടെയാണുള്ളതെന്ന് വ്യക്തമല്ല. താലിബാന്‍ വീണ്ടും അഫ്ഗാനില്‍ ഭരണത്തിലെത്തിയ സാഹചര്യത്തില്‍ ഒട്ടേറെ സായുധ സംഘ നേതാക്കള്‍ അഫ്ഗാനില്‍ തിരിച്ചെത്തിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഖത്തര്‍ കേന്ദ്രമായും ആഫ്രിക്ക കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്ന പലരും അഫ്ഗാനില്‍ മടങ്ങിയെത്തി എന്ന വാര്‍ത്തകല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+