Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ അല്‍ഖ്വയിദ പരിശീലന ക്യാംപ് പ്രവര്‍ത്തിക്കുന്നു? ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

ദില്ലി: ജാര്‍ഖണ്ഡില്‍ ഭീകര സംഘടനയായ അല്‍ഖ്വായിദയുടെ പരിശീന ക്യാംപ് പ്രവര്‍ത്തിക്കുന്നതായി ദില്ലി പോലീസ്. ജാര്‍ഖണ്ഡിലെ വനപ്രദേശത്താണ് പരശീലനം നടക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. ഇന്ത്യയില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൗലാന അബ്ദുള്‍ റഹ്മാന്‍ കാസ്മിയാണ് പരിശീലന ക്യാംപ് സജ്ജമാക്കിയതെന്നും ദില്ലി പോലീസ് കോടതിക്കു മുന്‍പേ വ്യക്തമാക്കി.

പിടിയിലായ കാസ്മിയില്‍ നിന്നും പരിശീലന ക്യാംപ് നടക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം എത്രയും പെട്ടെന്ന് സ്ഥലം കണ്ടുപിടിക്കുമെന്നും പോലീസ് വ്യക്തമാക്കി.

terrorists-

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാസ്മി പോലീസ് പിടിയിലായത്. കാസ്മിയുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണം ജൂണ്‍ 10 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് പോലീസ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ കേസുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭീകര സംഘടനകള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ കാസ്മിയുടെ പങ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+