Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ഐഎഎസ് ഐപിഎസ്സുകാരെ ഇല്ലാതാക്കണമെന്ന് അല്‍ ഖ്വയ്ദ

ദില്ലി: ഇന്ത്യയിലെ ഐഎഎസ് ഐപിഎസ് ഓഫീസര്‍മാരെ ഇല്ലാതാക്കണമെന്ന് തീവ്രവാദി സംഘടനയായ അല്‍ ഖ്വയ്ദയുടെ ആഹ്വാനം. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ സബ് കോണ്ടിനന്റ് ചീഫ് മൗലാന അസിം ഉമര്‍ ആണ് പ്രസ്താവനയിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വിധഭീഷണി മുഴക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ സ്‌റ്റേറ്റും ഡിപ്പാര്‍ട്ടുമെന്റും ഒരുപോലെ കുറ്റക്കാരാണ്. പച്ചക്കറി നുറുക്കുന്നതുപോലെയാണ് മുസ്ലീങ്ങളെ ഇന്ത്യയെ ആക്രമിക്കുന്നത്. സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ ഇവരെ ലക്ഷ്യമിടണമെന്നും അല്‍ ഖ്വയ്ദ പ്രസ്താവനയില്‍ പറഞ്ഞു.

al-qaeda

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സിറിയയിലെ മുസ്ലീങ്ങളെ പിന്തുടരണം. യൂറോപ്പിലും മറ്റും ഇപ്പോള്‍ സംഘടന ശക്തമാണ്. തങ്ങള്‍ ആരാണെന്ന് ഇന്ത്യക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കണമെന്നും അല്‍ ഖ്വയ്ദ തലവന്‍ പറയുന്നു. സംഭവത്തില്‍ അല്‍ ഖ്വയ്ദയുടെ ഭീഷണി പരിശോധിച്ചുവരികയാണെന്ന് എന്‍ഐഎ ഏജന്‍സി ചീഫ് ശരദ് കുമാര്‍ വ്യക്തമാക്കി.

അയ്മന്‍ അല്‍ സാവാഹിരിക്കുശേഷം 2014ല്‍ ആണ് മൗലാന അസിം ഉമര്‍ അള്‍ ഖ്വയ്ദ ചീഫ് ആയി സ്ഥാനമേല്‍ക്കുന്നത്. സനല്‍ ഹഖ് എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. ഉത്തര്‍ പ്രദേശിലെ സമ്പല്‍ സ്വദേശിയാണിയാള്‍ 1999ല്‍ പാക്കിസ്ഥാനിലേക്ക് പോവുകയും തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+