കാശ്മീരികളുടെ രക്തത്തിന് കണക്കു പറയേണ്ടി വരും!!! സൈനികോദ്യോഗസ്ഥർക്ക് അൽഖ്വയ്ദയുടെ മുന്നറിയിപ്പ് !

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കാശ്മീരി സഹോദരങ്ങളുടെ രക്തത്തിന് ഇന്ത്യ കണക്കു പറയോണ്ടി വരുമെന്നു അൽഖ്വയ്ദ. കാശ്മീരികളുടെ മരണത്തിന് ഉത്തരവാദികളായവരാണ് തങ്ങളുടെ ലക്ഷ്യമെന്നു അൽഖ്വയ്ദ വ്യക്തമാക്കി. ഇന്ത്യയിലെ സൈനികരേയും ഹിന്ദു സംഘടന നേതാക്കളേയും വധിക്കുമെന്നു വ്യക്തമാക്കുന്ന അൽഖ്വയ്ദയുടെ പ്രവർത്തന രേഖ പുറത്തു വന്നു.

മോദിയുടെ യുഎസ് സന്ദർശനം!!! രാജ്യത്തിന് പ്രയോജനമില്ലെന്ന് കോൺഗ്രസ്!!!

ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ... പൊട്ടിക്കരയുന്ന കാവ്യ മാധവന്‍

ഇന്തയിലെ സാധാരണ സൈനികരെക്കാൾ തങ്ങളുടെ ലക്ഷ്യം സൈനിക ഉദ്യോഗസ്ഥരാണെന്നും പുറത്തു വന്ന രേഖയിൽ പറയുന്നുണ്ട്.യുദ്ധരംഗത്തില്ലെങ്കിലും അവധിയെടുത്തു വീട്ടിൽ നിൽക്കുന്നവരെ പോലും വെറുതെ വിടില്ല. സൈനികരുടെ സീനിയോരിറ്റിയനുസരിച്ചാകും വധിക്കുന്നതെന്ന് രേഖയിൽ സംഘടന വ്യക്തമാക്കുന്നുണ്ട്. ശരിയത്ത് നടപ്പിലാക്കുന്നതിന് എതിര് നിൽക്കുന്നവർ എല്ലാപേരും ശത്രുക്കളാണെന്നു അൽഖ്വയ്ദ അറിയിച്ചു.

alqada

ഇന്ത്യയിൽ അല്‍ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശിയായ മൗലാന അസീം ഉമര്‍ ആണെന്നും പുറത്തു വന്ന രേഖയിൽ പറയുന്നുണ്ട്. ഭീകര സംഘടനയായ ഹിസ്ബുൾ തലവനായിരുന്ന സാക്കീർ മൂസ അൽഖ്വയ്തയുടെ സഹായത്താൽ പുതിയ സംഘടക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തനം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സുഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നു റിപ്പോർട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടത്.

English summary
The global terror outfit al-Qaeda has stated in a recently released document that it will target Indian military personnel and leaders of Hindu "separatist" organisations to avenge the killing of Kashmiris.
Please Wait while comments are loading...