കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലായപ്പോൾ ഫോണിലൂടെ വിവാഹം, മോചിതനായപ്പോൾ തലാഖ്, ഭാര്യയെ കുറിച്ചോർത്ത് ഭീകരൻ

ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതിൽ അതിയായ ദുഃഖം റഹ്മാനുണ്ട്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ജയിലിൽ കഴിയുന്ന കൊടും ഭീകരന് ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനെ കുറിച്ചോർത്ത് കടുത്ത ദുഃഖം.താൻ അവളുടെ സ്നേഹവും ആത്മാർത്ഥയും കാണാതെ പോയെന്ന വിഷമമാണ് ദില്ലിയിൽ അറസ്റ്റിലായ ഭീകരൻ സമിയൂൺ റഹ്മാന്. കൂടാതെ മുൻ ഭാര്യയെ ഒരിക്കൽ കൂടി കാണണമെന്ന ആഗ്രവും സമിയൂൺ പ്രകടിപ്പിച്ചിട്ടുണ്ട്.

170 കി.മി മീറ്റർ വേഗതയിൽ ബൈക്ക് പായിച്ചു; പിന്നെ യുവാക്കൾക്ക് സംഭവിച്ചത്...170 കി.മി മീറ്റർ വേഗതയിൽ ബൈക്ക് പായിച്ചു; പിന്നെ യുവാക്കൾക്ക് സംഭവിച്ചത്...

ബാല്യകാല സുഹൃത്തായ സബീനയെ ഫോണിലൂടെ സംസാരിച്ചാണ് ഇരുവരും പ്രണയത്തിലായത്. ജയിലിൽ കിടന്നപ്പോൾ തന്നെയാണ് റഹ്മാൻ സബീനയെ വിവാഹം കഴിച്ചത്. രണ്ടു വർഷത്തിനു ശേഷം ജയിൽ മോചിതനായപ്പോൾ തന്നെ ഇയാൾ ഭാര്യയെ മൊഴി ചൊല്ലിയിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതിൽ അതിയായ ദുഃഖം റഹ്മാനുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യഭാര്യയെ കാണണമെന്നുള്ള ആഗ്രഹവും ഭീകരൻ പ്രകടിപ്പിച്ചിട്ടുണ്ട്.

talaq

തന്റെ പ്രണയകഥ സിനിമ കഥപോലെയാണ് ഇയാൾ പോലീസിനു മുന്നിൽ അവതരിപ്പിച്ചത്. ചെറുപ്പം മുതലെ അയൽക്കാരായ റഹ്മാനും ആദ്യ ഭാര്യയും ഓരേ സ്കൂളിലാണ് പഠിച്ചത്. അവൾ വളരെ ചെറുപ്പം മുതലെ ഇയാളെ പ്രണയിച്ചിരുന്നു. അപ്പോൾ റഹ്മാൻ പാർട്ടിയുമായി മുന്നോട്ട് പോയിരുന്നു. 18 വയസിലാണ് ഭീകര സംഘടനയിലേയ്ക്ക് ഇയാൾ അടുക്കുന്നതും. തുടർന്ന് പല കേസുകളിൽ ശിക്ഷക്കപ്പെട്ട് ഇയാൾ ഝയിൽ ശിക്ഷ കഴിഞ്ഞ് ലണ്ടനിൽ എത്തിയപ്പോഴാണ് ഇവർ പിന്നീട് കാണുന്നത്. തുടർന്നു പോലീസ് പിടിയിലായപ്പോഴാണ് ധാക്കയിൽ ജയിലിൽ കിടന്നു കൊണ്ട് സബീനയുമായി ഇഷ്ടത്തിലാകുന്നത്. തുടർന്ന് പ്രണയം ശക്തമാകുകയും ഫോണിലൂടെ ഇവ്ര‍ വിവാഹിതരാകുകയും ചെയ്തു. സബീന റഹ്മാനു വേണ്ടി കാത്തിരിക്കുമ്പോഴും ഇയാൾ മുൻ തൂക്കം നൽകിയത് ജിഹാദിനായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഫോണിലൂടെ തന്നെ ഭാര്യയെ മുത്തലാഖ് ചെല്ല ബന്ധം വേർപ്പെടുത്തി. ഇന്ന് അന്ന് ചെയ്ത പ്രവർത്തിയോർത്തു ദുഃഖിക്കുകയാണ് ഭീകരൻ.

English summary
Arrested al-Qaida recruiter Samiun Rahman doesn't regret fighting for the proscribed organization in Syria or recruiting Rohingya refugees to spread terror in India+ . His biggest regret has been the way he abandoned his wife, who worked hard for his release from Dhaka jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X