കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി ഒഴിഞ്ഞ ഡിഎംകെയില്‍ മക്കള്‍പോരിന് തുടക്കം; യഥാര്‍ത്ഥ അണികള്‍ തനിക്കൊപ്പമെന്ന് അഴഗിരി

  • By Desk
Google Oneindia Malayalam News

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. ഉന്നതനേതാവിന്റെ വിയോഗത്തിന് ശേഷം അധികാരം പിടിക്കാനായി പാര്‍ട്ടിയില്‍ കലാപം ഉണ്ടാകുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പതിവുരീതിയാണ്. അണ്ണൂദുരൈയുടെ മരണ ശേഷം ഡിഎംകെയില്‍, എംജിആറിന്റേയും ജയലളിതയുടേയും മരണ ശേഷം എഐഎഡിഎംകെയിലും പാര്‍ട്ടിയുടെ അധികാരം കൈക്കലാക്കാന്‍ കലാപങ്ങള്‍ അരങ്ങേറി.

<strong>നീലച്ചിത്രം കാണാന്‍ നിര്‍ബന്ധിച്ചു; ആറുമാസത്തോളം പീഡിപ്പിച്ചെന്ന് യുവതികള്‍, പ്രതി ആര്‍എസ്എസുകാരനെന്</strong>നീലച്ചിത്രം കാണാന്‍ നിര്‍ബന്ധിച്ചു; ആറുമാസത്തോളം പീഡിപ്പിച്ചെന്ന് യുവതികള്‍, പ്രതി ആര്‍എസ്എസുകാരനെന്

ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെയില്‍ പിളര്‍പ്പിന് വഴിവെച്ചിരുന്നു. അതിന്റെ മുറിവുകള്‍ ഇതുവരെ പാര്‍ട്ടിയില്‍ ഉണങ്ങിയിട്ടില്ല. എഐഎഡിഎംകെയുടെ മുഖ്യഎതിരാളിയാ ഡിഎംകെയിലും സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വരുന്നത്.. പാര്‍ട്ടിയില്‍ കലാപത്തിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നത് കരുണാനിധിയുടെ മൂത്തമകനായ എംകെ എഴഗിരിയാണ്.

കരുണാനിധിയുടെ മരണം

കരുണാനിധിയുടെ മരണം

പാര്‍ട്ടിയുടെ അധികാരം മറ്റൊരാള്‍ക്ക് കൈമാറുകയോ തന്റെ പിന്‍ഗാമിയാരെന്ന സൂചനപോലും നല്‍കാതെയായിരുന്നു ജയലളിതയുടെ മരണം. ഇതേ തുടര്‍ന്നാണ് പ്രബല നേതാക്കളെല്ലാം അധികാരം പിടിക്കാനായി രംഗത്ത് വന്നത്. എന്നാല്‍ കരുണാനിധിയുടെ മരണം അത്തരത്തിലായിരുന്നില്ല.

ഡിഎംകെയാ ആര് നയിക്കും

ഡിഎംകെയാ ആര് നയിക്കും

തനിക്ക് ശേഷം ഡിഎംകെയാ ആര് നയിക്കും എന്നതിന് കൃത്യമായ സൂചന നല്‍കിയും ഒരു പരിധിവരെ ഇളയമകന്‍ സ്റ്റാലിന് അധികാരം കൈമാറുകയും ചെയ്തിട്ടായിരുന്നു കരുണാനിധി വിടവാങ്ങിയത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂത്തമകന്‍ കാലപക്കൊടിയുമായി രംഗത്തെത്തിയത് ഡിഎംകെയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇടവെച്ചിരിക്കുകയാണ്.

അഴഗിരി

അഴഗിരി

പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്റായ എംകെ സ്റ്റാലിനെതിരെ പരസ്യപ്രസ്താവനയുമായി അഴഗിരി ഇന്ന് രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുടെ യാഥാര്‍ത്ഥ അണികളെല്ലാം എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കുമെന്നായിരുന്നു അഴഗിരി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നേതൃസ്ഥാനം

നേതൃസ്ഥാനം

മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്ത് കുടുംബവുമായി എത്തി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചത്. ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ താനാണ് യോഗ്യനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2014 ല്‍

2014 ല്‍

എംകെ സ്റ്റാലിനെ നിരന്തരം വിമര്‍ശിച്ചതിന്റെ പേരിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുമായിരുന്നു 2014 ല്‍ മുത്ത മകനും പാര്‍ട്ടി സൗത്ത സോണ്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയുമായിരുന്ന അഴഗിരിയെ ഡിഎംകെയില്‍ നിന്ന് കരുണാനിധി പുറത്താക്കിയത്. മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന അഴഗിരിക്ക് പിന്നീട് ഇതുവരെ പാര്‍ട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.

നിര്‍വാഹക സമിതി യോഗം

നിര്‍വാഹക സമിതി യോഗം

സ്റ്റാലിന്‍ പാര്‍ട്ടിയുടെ അധികാരം ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ട നീക്കങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡിഎംകെയുടെ നിര്‍വാഹക സമിതി യോഗം നാളെ ചേരാനിരിക്കേയാണ് അഴഗിരി സ്റ്റാലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധ്വേയം.

സ്റ്റാലിന്‍

സ്റ്റാലിന്‍

ഈ മാസം 19 നു നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഡിഎംകെ പ്രസിന്റായി സ്റ്റാലിന്‍ സ്ഥാനേമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറല്‍ കൗണ്‍സിലിന് മാത്രമേ ഉള്ളു.

വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അഴഗിരിയെ പാര്‍ട്ടയിലേക്ക് തിരിച്ചെടുക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ഇതിനോടകം തന്നെ സ്റ്റാലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടയില് തിരിച്ചെത്തിയാല്‍ അഴഗിരി വിമത നീക്കങ്ങള്‍ നടത്തുമോ എന്ന ഭയം സ്റ്റാലിനുണ്ട്.

രാഷ്ട്രീയ പിന്‍ഗാമി

രാഷ്ട്രീയ പിന്‍ഗാമി

പാര്‍ട്ടി നേതൃത്വസ്ഥാനം പിടിക്കാന്‍ അഴഗിരി ശ്രമം നടത്തിയാല്‍ പാര്‍ട്ടി അണികളും നേതാക്കളും തന്റെകൂടെ നില്‍ക്കുമെന്നാണ് സ്റ്റാലിന്‍ വിശ്വസിക്കുന്നത്. കരുണാനിധി ആഗ്രഹിച്ച് സ്റ്റാലിന്റെ തന്റെ രാഷ്ട്രീയ പിന്‍ഗാമി ആവുന്നതാണെന്നതിനാല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ ഇടയില്ല.

വര്‍ക്കിങ്ങ് പ്രസിഡന്റ്

വര്‍ക്കിങ്ങ് പ്രസിഡന്റ്

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കരുണാനിധി പൂര്‍ണവിശ്രമത്തിലേക്ക് മാറിയതിനാല്‍ 2017 ജനുവരിയില്‍ സ്റ്റാലിന്‍ വര്‍ക്കിങ്ങ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തിന് പുറമേയാണ് സ്റ്റാലിന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്. അഴഗിരിക്കൊപ്പം കനിമൊഴിയും മുന്‍കേന്ദ്രമനന്ത്രി എം രാജയും പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാനായി രംഗത്തുണ്ട്.

English summary
Alagiri Challenges Stalin's Claim for DMK Leadership, Says 'All Party Cadres With Me'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X