കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരി രജനീകാന്തിന്റെ പാര്‍ട്ടിയില്‍ ചേരും... സ്റ്റാലിനെ പൂട്ടി തമിഴകം പിടിക്കാനുള്ള തന്ത്രം!!

Google Oneindia Malayalam News

ചെന്നൈ: തമിഴകം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അണ്ണാ ഡിഎംകെയും ഡിഎംകെയും നാഥനില്ലാത്ത അവസ്ഥയിലാണ്. ആകെയുള്ള പ്രതീക്ഷ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനിലാണ്. അടുത്ത മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്നൊക്കെ ഇപ്പോഴേ പലരും പ്രവചിക്കുന്നുണ്ട്. എന്നാല്‍ അളഗിരി ഈ നീക്കത്തെ തടയാനുള്ള ശ്രമത്തിലാണ്. ചാണക്യതന്ത്രത്തില്‍ പേരുകേട്ട അളഗിരിക്ക് മുന്നില്‍ സ്റ്റാലിന് വീഴുമെന്നും പ്രവചനമുണ്ട്.

ഇത്തവണ അളഗിരി മനസില്‍ കണ്ട തന്ത്രം രജനീകാന്തിനൊപ്പം ചേരുകയാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കി രജനിക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ പിന്നെ ഒരു പ്രതിസന്ധിയും ഉണ്ടാവില്ലെന്നാണ് അളഗിരി കരുതുന്നത്. സ്റ്റാലിനെ സംബന്ധിച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. സ്റ്റാലിനേക്കാള്‍ തമിഴ്‌നാട്ടില്‍ ജനപ്രീതിയില്‍ എത്രയോ മുന്നിലാണ് രജനീകാന്ത്. ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഡിഎംകെ അധികാരത്തില്‍ പോലും വരാന്‍ സാധ്യതയില്ല.

കരുണാനിധിയുടെ സ്‌റ്റൈല്‍

കരുണാനിധിയുടെ സ്‌റ്റൈല്‍

കലൈജ്ഞര്‍ കരുണാനിധിയുടെ തന്ത്രമാണ് അളഗിരി തമിഴ്‌നാട്ടില്‍ പയറ്റാന്‍ പോകുന്നത്. രജനീകാന്തുമായി കൈകോര്‍ക്കുന്നത് വഴി പണ്ട് എംജിആറുമായി കരുണാനിധി ഉണ്ടാക്കിയ ബന്ധം പോലെയാവുമെന്നാണ് കണക്കുകൂട്ടല്‍. ഡിഎംകെയെ പ്രശസ്തിയിലേക്ക് നയിച്ചതും ഈ സഖ്യമായിരുന്നു. അതേസമയം ഡിഎംകെയിലെ ഭൂരിഭക്ഷം നേതാക്കളും തനിക്കൊപ്പമാണെന്ന് അഴഗിരി പറയുന്നു. എന്നാല്‍ സ്റ്റാലിന്‍ ഇതിനെ പുച്ഛിച്ച് തള്ളിയിട്ടുണ്ട്.

ഡിഎംകെയില്‍ പ്രാതിനിധ്യമില്ല

ഡിഎംകെയില്‍ പ്രാതിനിധ്യമില്ല

ഡിഎംകെ തനിക്കൊപ്പം നില്‍ക്കുമെന്ന് അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ രജനീകാന്തിന്റെ പാര്‍ട്ടയില്‍ ചേരാനാണ് അഴഗിരിക്ക് താല്‍പര്യം. ഇതുവഴി തമിഴക രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരാനും അഴഗിരിക്ക് സാധിക്കും. ഡിഎംകെ അദ്ദേഹം തുടരില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. രജനിയെ ഉപയോഗിച്ച് സ്റ്റാലിനെ വീഴ്ത്താനാണ് അഴഗിരി ഉദ്ദേശിക്കുന്നത്.

രജനിയുടെ സന്ദര്‍ശനം

രജനിയുടെ സന്ദര്‍ശനം

കരുണാനിധിയെ കാവേരി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ രജനി കാണാനെത്തിയിരുന്നു. അന്ന് സ്റ്റാലിനെയും അഴഗിരിയെയും രജനി പ്രത്യേകം കണ്ട് സംസാരിച്ചിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. അഴഗിരിയുമായി സംസാരിച്ചത് രജനി വളരെ അടുപ്പത്തോടെയായിരുന്നു. എന്നാല്‍ സ്റ്റാലിനുമായുള്ള ചര്‍ച്ചയില്‍ ആ അടുപ്പം തോന്നിയിരുന്നില്ല. സ്റ്റാലിന് രജനിയുടെ രാഷ്ട്രീയത്തോട് വലിയ താല്‍പര്യവുമില്ല. അതുകൊണ്ട് അഴഗിരി രജനിയുമായി അടുക്കുന്നതെന്നാണ് സൂചന.

രാഷ്ട്രീയ പാര്‍ട്ടി

രാഷ്ട്രീയ പാര്‍ട്ടി

രജനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച ശേഷം കരുണാനിധിയെ ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ആശീര്‍വാദം വാങ്ങാനാണ് താന്‍ എത്തിയതെന്നായിരുന്നു രജനി പറഞ്ഞത്. താന്‍ സ്റ്റാലിനുമായി സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരുണാനിധിയെ രജനി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കരുണാനിധിയുടെ ആവേശം അഴഗിരിയില്‍ ഉണ്ടെന്നാണ് രജനി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സ്റ്റാലിനുമായി അടുത്തിടപഴകാന്‍ രജനിക്ക് സാധിക്കാത്തത്.

ദ്രാവിഡ സംസ്‌കാരത്തെ തകര്‍ക്കാന്‍ സമ്മതിക്കില്ല

ദ്രാവിഡ സംസ്‌കാരത്തെ തകര്‍ക്കാന്‍ സമ്മതിക്കില്ല

രജനീകാന്തിനെ ഉപയോഗിച്ച് ദ്രാവിഡ സംസ്‌കാരത്തെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പണ്ടേ സ്റ്റാലിന്‍ ആരോപിക്കുന്നതാണ്. അതൊരിക്കലും അനുവദിക്കില്ലെന്നും സ്റ്റാലിന്‍ തുറന്ന് പറഞ്ഞിരുന്നു. പല അവസരങ്ങളിലും രജനിക്കെതിരെ സ്റ്റാലിന്‍ രംഗത്തുവന്നിരുന്നു. രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണെന്ന് സ്റ്റാലിന്‍ ആരോപിക്കുന്നുണ്ട്.

അഴഗിരിയുടെ തന്ത്രങ്ങള്‍

അഴഗിരിയുടെ തന്ത്രങ്ങള്‍

രജനിയെ ഒരിക്കലും എതിര്‍ക്കാന്‍ അളഗിരി ശ്രമിച്ചിട്ടില്ല. പോരാത്തതിന് അവസരം കിട്ടുന്ന സമയത്തൊക്കെ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇതാണ് രജനിയെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടണമെങ്കില്‍ സ്റ്റാലിനെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ടാണ് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ തോല്‍വിയില്‍ അടക്കം സ്റ്റാലിനെ വിമര്‍ശിച്ച് അളഗിരി രംഗത്തെത്തിയത്.

ജര്‍മന്‍ വിദ്യാര്‍ത്ഥിയെ ചൈന തിരിച്ചയച്ചു.... അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് അധികൃതര്‍!!ജര്‍മന്‍ വിദ്യാര്‍ത്ഥിയെ ചൈന തിരിച്ചയച്ചു.... അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് അധികൃതര്‍!!

ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍

English summary
Alagiri Cozying up to Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X