കലൈഞ്ജരുടെ വാക്കുകള്‍ അഴഗിരിയെ ഞെട്ടിച്ചു

തനിയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാലിന്‍ മരിയ്ക്കുമെന്ന് അഴഗിരിയുടെ പ്രസ്താവന കരുണാനിധി പുറത്ത് പറഞ്ഞതോടെ. ഡിഎംകെയിലെ കുടുംബ വഴക്ക് കൂടുതല്‍ വഷളാവുകയാണ്.
തന്റെ മുറിയിലെത്തി തന്നോട് പല കാര്യങ്ങളിലും വഴക്കിട്ട ശേഷം മൂന്നോ നാലോ മാസത്തിനുള്ളില്‍ സ്റ്റാലിന്‍ മരിച്ച് പോകുമെന്ന് അഴഗിരി ആക്രോശിച്ചതായി കരുണാനിധി പറഞ്ഞു. ജനവരി 24 നാണ് അഴഗിരിയെ പാര്‍ട്ടി പുറത്താക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തമിഴ് നാട് രാഷ്ട്രീയത്തിലെ പ്രബല കക്ഷിയായ ഡിഎംകെയിലെ ഈ കുടുംബ പോര് അവരുടെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിയ്ക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. പുറത്താക്കിയ അഴഗിരിയെ തത്ക്കാലം തിരിച്ചെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്












Click it and Unblock the Notifications