Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസമാധാനം കിട്ടാന്‍ അഴഗിരി രജനിയെ കണ്ടു

ചെന്നൈ: ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം കെ അഴഗിരി തമിഴ് ചലച്ചിത്രതാരം രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. മനസമാധാനത്തിന് വേണ്ടിയാണ് രജനിയെ കണ്ടതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അഴഗിരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ മകന്‍ ദുരൈ ധയാനിധിക്കൊപ്പമ്മാണ് മുന്‍ ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ അഴഗിരി രജനീകാന്തിന്റെ ചെന്നയിലുള്ള പോയസ് ഗാര്‍ഡിലെ വീട്ടിലെത്തി സംന്ദര്‍ശനം നടത്തിയത്.

Alagiri meets Rajinikanth,

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമായ ഒന്നും തന്നെയില്ലെന്ന് അഴഗിരി വ്യക്തമാക്കി. എന്റെ പഴയ ഒരു സുഹൃത്താണ് രജനി. മനസമാധാനത്തിന് വേണ്ടിയാണ് രജനിയെ കണാനാത്തിയത്. ആരോഗ്യനിലയെ കുറിച്ച് ചോദിക്കാനും പുതിയ ചിത്രമായ കൊച്ചടിയാന്റെ റിലീസിന് മുന്നെ രജനിയെ പ്രശംസിക്കാന്‍ വേണ്ടിയുമാണ് കൂടിക്കാഴ്ച നടത്തിയത്- അഴഗിരി പറഞ്ഞു.

ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൂട്ടികാഴ്ച. നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും അഴഗിരി കൂടിക്കാഴ്ച നടത്തിയരുന്നു. ഇതിലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുമുണ്ടായിട്ടില്ലെന്നാണ് അഴഗിരി പറഞ്ഞിരുന്നത്. രജനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായും അഴഗിരി കൂടിക്കാഴ്ച നടത്തി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+