അഴഗിരി രാജ്‌നാഥിനെ കണ്ടു, സഖ്യത്തിന് സാധ്യത
ദില്ലി: ഡി എം കെയില്‍ നിന്നും പുറത്താക്കപ്പെട്ട എം കെ അഴഗിരി ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്തുണ അറിയിച്ചാണ് മുന്‍ ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴിഗിരി ബി ജെ പി അധ്യക്ഷനെ കണ്ടത്. ഏകദേശം മുക്കാല്‍ മണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി.
തന്റെ ദില്ലി സന്ദര്‍ശനത്തിനിടെയാണ് അഴഗിരി ബി ജെ പി അധ്യക്ഷനെ കണ്ട് പിന്തുണയ്ക്കാനുള്ള സന്നദ്ധത അറിയിച്ചത്. നേരത്തെ ഡി എം കെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലും അഴഗിരിക്ക് സ്ഥാനം കിട്ടിയിരുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തമിഴകത്തെ സാധ്യതകളെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.

തമിഴ്‌നാട്ടില്‍ ഡി എം ഡി കെ, പി എം കെ, എം ഡി എം കെ എന്നീ പാര്‍ട്ടികളുമായി ബി ജെ പി സഖ്യത്തിലാണ്. തെക്കന്‍ തമിഴ്‌നാട്ടില്‍ ഏഴ്ജ ജില്ലകളില്‍ അഴഗിരിക്ക് ശക്തമായ സ്വാധീനമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഡി എം കെയ്‌ക്കെതിരെ പന്ത്രണ്ടോളം സ്ഥാനാര്‍ഥികളെ 2001 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ അഴഗിരി മത്സരിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി ജെ പി നേതാവ് വഴിയാണ് അഴഗിരി രാജ്‌നാഥ് സിംഗിനെ കണ്ടത്. എന്നാല്‍ സഖ്യം സംബന്ധിച്ച തീരുമാനങ്ങളിലൊന്നും ഇരുവരും എത്തിയതായി റിപ്പോര്‍ട്ടില്ല. ഇത് സംബന്ധിച്ച ഉറപ്പുകളൊന്നും നല്‍കാന്‍ ബി ജെ പി അധ്യകഷന്‍ രാജ്‌നാഥ് സിംഗ് തയ്യാറായില്ല എന്നാണ് അറിയുന്നത്. തമിഴ്‌നാട്ടില്‍ ഡി എം കെയാണ് ഇപ്പോള്‍ അഴഗിരിയുടെ പ്രധാന ശത്രു.












Click it and Unblock the Notifications