• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തമിഴ്‌നാട്ടില്‍ സുപ്രധാന നീക്കങ്ങള്‍; രാഷ്ട്രീയ സമവാക്യം മാറും, ഇനി 13 ദിനങ്ങള്‍!! പുത്തന്‍ താരോദയം

മധുര: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിരുന്ന രാഷ്ട്രീയ ബിംബങ്ങളില്ലാതെയാണ് ഇനിയുള്ള പ്രയാണം. ഒരു ഭാഗത്ത് ജയലളിതയും മറുഭാഗത്ത് കരുണാനിധിയും വിട പറഞ്ഞതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ബാക്കിയാണ്.

എഐഎഡിഎംകെ ഭിന്നിച്ച് പല ചേരികളില്‍ നില്‍ക്കുന്നു. കരുണാനിധിയുടെ വിയോഗത്തോടെ ഡിഎംകെയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. മകന്‍ അഴഗിരി സുപ്രധാന നീക്കത്തിന് ഒരുങ്ങുകയാണ്. രണ്ടാഴ്ചക്കകം പ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ തമിഴ്‌നാട്ടില്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഭാഗത്ത് കമല്‍ഹാസന്‍ വരുന്നു, മറുഭാഗത്ത് രജനികാന്തും വരുന്നു. വിവരങ്ങള്‍ ഇങ്ങനെ....

ശത്രുത മാറാതെ അണ്ണാഡിഎംകെ

ശത്രുത മാറാതെ അണ്ണാഡിഎംകെ

ജയലളിതയുടെ വിയോഗത്തോടെ അണ്ണാഡിഎംകെ രണ്ട് ചേരികളിലായിരുന്നു. ശശികലയെ പിന്തുണയ്ക്കുന്ന വിഭാഗം. എതിര്‍ക്കുന്ന വിഭാഗം. ഈ ഭിന്നതകള്‍ക്കിടയില്‍ ഒരു തട്ടിക്കൂട്ടിയ ഐക്യമാണ് നിലവിലെ സര്‍ക്കാര്‍. പനീര്‍ശെല്‍വവവും പളനിസ്വാമിയും ഒരുമിച്ചെങ്കിലും ശത്രുതയ്ക്ക് കുറവില്ലെന്നാണ് വിവരം.

ദിനകരന്റെ ശക്തമായ സാന്നിധ്യം

ദിനകരന്റെ ശക്തമായ സാന്നിധ്യം

പനീര്‍ശെല്‍വം, പളനിസ്വാമി സഖ്യത്തിനെതിരെ ശക്തമായ സാന്നിധ്യമായി ശശികലയുടെ ബന്ധു ടിടിവി ദിനകരനുണ്ട്. അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ പല മേഖലകളിലും നിര്‍ണായക സ്വാധീനമാണുള്ളത്. ജയലളിതയുടെ മണ്ഡലത്തില്‍ എല്ലാ കക്ഷികളെയും പിന്നിലാക്കി വിജയം കൊയ്തത് ദിനകരനായിരുന്നു.

ഡിഎംകെയുടെ തലവേദന

ഡിഎംകെയുടെ തലവേദന

എഐഎഡിഎംകെയുടെ കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകവെയാണ് കരുണാനിധിയുെട മരണ ശേഷം ഡിഎംകെയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. നിര്‍ണായക സ്ഥാനം തനിക്ക് വേണമെന്ന് മൂത്ത മകന്‍ അഴഗിരി ആവശ്യപ്പെടുന്നു. എന്നാല്‍ സഹോദരന്‍ സ്റ്റാലിന്‍ അധികാരമേറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഇതിനിടെയാണ് അഴഗിരി പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ചെന്നൈയില്‍ മഹാറാലി

ചെന്നൈയില്‍ മഹാറാലി

സംസ്ഥാനത്ത് തന്നെ പിന്തുണയ്്ക്കുന്ന പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയാണ്. ചെന്നൈയില്‍ ഒരു മഹാറാലി സംഘടിപ്പിക്കാന്‍ അഴഗിരി തീരുമാനിച്ചു. സപ്തംബര്‍ അഞ്ചിനാണ് റാലി. ഈ പരിപാടിയിലോ അല്ലെങ്കില്‍ തൊട്ടുപിന്നാലെയോ തന്റെ നിലുപാട് അഴഗിരി പ്രഖ്യാപിക്കും.

പുതിയ സമവാക്യങ്ങള്‍

പുതിയ സമവാക്യങ്ങള്‍

തമിഴ് രാഷ്ട്രീയത്തിലെ പുത്തന്‍ വിഭാഗമാണ് രജനികാന്തിന്റെയും കമല്‍ഹാസന്റെയും പാര്‍ട്ടികള്‍. രണ്ടുപേര്‍ക്കും ഒട്ടും കുറവല്ലാത്ത ജനപിന്തുണയുണ്ട്. എന്നാല്‍ ഇതുവരെ തുടര്‍ന്നു പോന്ന ദ്രാവിഡ രാഷ്ട്രീയം തമിഴ്‌നാട്ടുകാര്‍ അത്ര വേഗത്തില്‍ ഉപേക്ഷിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്. അവിടെയാണ് അഴഗിരിയുടെ നിലപാട് നിര്‍ണായകമാകുക.

മധുര രാജ അഴഗിരി

മധുര രാജ അഴഗിരി

മധുര കേന്ദ്രമായി അഴഗിരിക്ക് ശക്തമായ സ്വാധീനമാണുള്ളത്. എന്നാല്‍ ഡിഎംകെയുടെ മിക്ക നേതാക്കളുടെയും പിന്തുണ സ്റ്റാലിനാണ്. ഈ സാഹചര്യത്തില്‍ അഴഗിരി രജനികാന്തുമായി സഹകരിച്ച് പുതിയ മുന്നേറ്റം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇരുനേതാക്കളും ഇതുസംബന്ധിച്ച് നിലപാട് പരസ്യമാക്കിയിട്ടില്ല.

അഴഗിരിയുടെ മറുപടി

അഴഗിരിയുടെ മറുപടി

സ്റ്റാലിനെ പിന്തുണയ്ക്കുന്നവരുടെ സഹായം തനിക്ക് ആവശ്യമില്ലെന്നാണ് അഴഗിരി കഴിഞ്ഞദിവസം മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പരോക്ഷമായി നല്‍കിയ മറുപടി. മറ്റേതെങ്കിലും കക്ഷികളുമായി സഹകരണമുണ്ടാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതുമില്ല. എല്ലാം സപ്തംബര്‍ അഞ്ചിലെ റാലിക്ക് ശേഷം അറിയാമെന്നാണ് അഴഗിരിയുടെ പ്രതികരണം.

സ്റ്റാലിനെ അംഗീകരിക്കില്ല

സ്റ്റാലിനെ അംഗീകരിക്കില്ല

ഭാവികാര്യങ്ങള്‍ സംബന്ധിച്ച് എല്ലാ ജില്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയെന്ന് അഴഗിരി വ്യക്തമാക്കി. ചര്‍ച്ച ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാന്‍ അഴഗിരി തയ്യാറല്ല. ഈ തര്‍ക്കം രൂക്ഷമാകവെയാണ് റാലി പ്രഖ്യാപിച്ചിരിക്കുന്നത്.

നാല് വര്‍ഷത്തിന് ശേഷം

നാല് വര്‍ഷത്തിന് ശേഷം

അണ്ണാ സലായില്‍ നിന്നും കരുണാനിധി അന്ത്യവിശ്രമം കൊള്ളുന്ന അണ്ണാ മെമ്മോറിയലിലേക്കാണ് അഴഗിരിയുടെ മാര്‍ച്ച്. 2014ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇത്രയും വലിയ പരിപാടി അഴഗിരി നടത്തുന്നത് ആദ്യമായിട്ടാണ്.

ഒരു ലക്ഷം പ്രവര്‍ത്തകര്‍

ഒരു ലക്ഷം പ്രവര്‍ത്തകര്‍

മധുരെ വിമാനത്താവളത്തില്‍ വച്ചാണ് അഴഗിരി തന്റെ അടുത്ത നീക്കങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു ലക്ഷം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കരുണാനിധിയെ പിന്തുണയ്ക്കുന്നവര്‍ റാലിയില്‍ പങ്കെടുക്കുമെന്നും അഴഗിരി വ്യക്തമാക്കി.

അഴഗിരിയുടെ മകന്റെ പ്രചാരണം

അഴഗിരിയുടെ മകന്റെ പ്രചാരണം

പോലീസ് അനുമതി തേടിയിട്ടുണ്ട്. ചിലപ്പോള്‍ റാലി തുടങ്ങുന്ന സ്ഥലം മാറ്റിയേക്കും. സമാപനം കരുണാനിധിയുടെ സമാധി സ്ഥലത്തിന് അടുത്താകും. അച്ചടക്കരാഹിത്യത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട അഴഗിരിയെ പാര്‍ട്ടി തിരിച്ചെടുത്തിട്ടില്ല. തിരിച്ചെടുത്താല്‍ പുതിയ പ്രശ്‌നമുണ്ടാകുമെന്നാണ് സ്റ്റാലിന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. അണികളെ റാലിയിലേക്ക് ക്ഷണിച്ച് അഴഗിരിയുടെ മകന്‍ ദയ അഴഗിരി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷം

ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസം

English summary
Alagiri to Spell Out Political Action Plan After Next Month's Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more