കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കം പ്രഖ്യാപിച്ച് അഴഗിരി.... കരുണാനിധിയുടെ മണ്ഡലത്തില്‍ ഡിഎംകെയ്‌ക്കെതിരെ മത്സരിക്കും!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം മക്കള്‍ പോര് രൂക്ഷമായിരിക്കുകയാണ്. ഇത്തവണയും അഴഗിരിയാണ് പോരിന് തുടക്കമിട്ടിരിക്കുന്നത്. ഡിഎംകെയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന അളഗിരിയുടെ പ്രസ്താവന എംകെ സ്റ്റാലിന്‍ തള്ളിക്കളഞ്ഞതോടെയാണ് വീണ്ടും പോര് രൂക്ഷമായിരിക്കുന്നത്. ഇതോടെ കരുണാനിധിയുടെ സ്വന്തം മണ്ഡലമായ തിരുവരൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അളഗിരി. വിമത സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചാല്‍ ഡിഎംകെ പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍.

അതേസമയം സ്റ്റാലിനെ ഞെട്ടിച്ച നീക്കമാണ് ഇത്. തിരുവരൂര്‍ ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായ ശേഷം സ്റ്റാലിന്‍ നേരിടുന്ന ആദ്യ വെല്ലുവിളിയാണ്. ഇവിടെ വിജയിച്ചിട്ടില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ വലിയൊരു നേതാവായി അദ്ദേഹത്തിന് വളരാന്‍ സാധിക്കില്ല. എന്നാല്‍ അളഗിരിക്കെതിരെ ഒരു വിട്ടുവീഴ്ച്ചയ്ക്കും അദ്ദേഹം തയ്യാറല്ല. ഇത് പുതിയൊരു പ്രതിസന്ധിയുണ്ടായിരിക്കുയാണ് തമിഴകത്ത്. ഇതില്‍ നിന്ന് അവസരം മുതലെടുക്കാന്‍ ബിജെപിയും കളത്തിലിറങ്ങിയിട്ടുണ്ട്.

അഴഗിരിയുടെ പുറത്താവല്‍

അഴഗിരിയുടെ പുറത്താവല്‍

2014ലാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാതെ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉണ്ടാക്കിയെന്നായിരുന്നു അഴഗിരിക്കെതിരായ ആരോപണം. ഇതിന് ശേഷം സ്റ്റാലിനെതിരെ നിരവധി ആരോപണങ്ങലാണ് അഴഗിരി ഉന്നയിച്ച് കൊണ്ടിരുന്നത്. എന്നാല്‍ കരുണാനിധിയുടെ മരണശേഷം തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് സ്റ്റാലിനോട് അളഗിരി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് സ്റ്റാലിന്‍ തള്ളിയിരുന്നു. ഇതോടെ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

 തിരുവരൂര്‍ ഉപതിരഞ്ഞെടുപ്പ്

തിരുവരൂര്‍ ഉപതിരഞ്ഞെടുപ്പ്

തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവരൂരും തിരുപരണ്‍കുണ്ഡ്രം, എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ തിരുവരൂര്‍ കരുണാനിധിയുടെ മണ്ഡലം എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. ഇവിടെയാണ് മത്സരിക്കുമെന്ന് അഴഗിരി പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് ഡിഎംകെയില്‍ നിന്ന് വരെ പിന്തുണ ലഭിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അപ്രതീക്ഷിതമായുള്ള അളഗിരിയുടെ നീക്കം ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റാലിനുമായി പോരിന് തന്നെയാണ് താന്‍ ഒരുങ്ങുന്നതെന്ന സൂചനയാണ് അഴഗിരി നല്‍കുന്നത്.

സ്റ്റാലിന് ആശങ്ക

സ്റ്റാലിന് ആശങ്ക

അളഗിരിയുടെ നീക്കത്തില്‍ ഏറ്റവും ആശങ്ക സ്റ്റാലിനാണ്. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത് മുതല്‍ അദ്ദേഹം കഴിവ് തെളിയിക്കാനായി കാത്തിരിക്കുകയാണ്. ഈ രണ്ട് മണ്ഡലത്തിലും വലിയ ജയം നേടിയാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ ഡിഎംകെയ്ക്ക് സാധിക്കും. മറിച്ച് തോല്‍വിയാണെങ്കില്‍ അദ്ദേഹത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കരുതേണ്ടി വരും. നേരത്തെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാമായിരുന്നിട്ടും വമ്പന്‍ തോല്‍വിയാണ് ഡിഎംകെ നേരിട്ടത്. കെട്ടിവെച്ച കാശുപോലും നഷ്ടമായിരുന്നു. ജയലളിത ഇല്ലാതിരുന്നിട്ടും അവിടെ തോറ്റത് സ്റ്റാലിന് വലിയ തിരിച്ചടിയായിരുന്നു.

ആശങ്ക ഇങ്ങനെ.....

ആശങ്ക ഇങ്ങനെ.....

തിരുവരൂരില്‍ അളഗിരി വലിയ ശക്തിയല്ല. ഇത് ഇപ്പോഴും ഡിഎംകെയുടെ കോട്ട തന്നെയാണ്. പക്ഷേ പ്രശ്‌നം ടിടിവി ദിനകരന്റെ പാര്‍ട്ടിയും അണ്ണാ ഡിഎംകെയും ഒപ്പം അളഗിരിയും വരുന്നതോടെ വോട്ട് ഭിന്നിച്ച് പോകും. അതോടെ ഡിഎംകെ തോറ്റ് തുന്നം പാടുകയും ചെയ്യും. ഇത് തന്നെയാണ് അളഗിരി ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ സ്റ്റാലിന്റെ തകര്‍ച്ചയും അതോടെ ആരംഭിക്കും. അളഗിരിക്ക് എളുപ്പത്തില്‍ പാര്‍ട്ടിയിലേക്കും വരാം. അതേസമയം ദിനകരനുമായി അളഗിരി രഹസ്യ ധാരണ ഉണ്ടാക്കിയെന്നും സൂചനയുണ്ട്. ഇതൊക്കെ ഡിഎംകെയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

മധുരയില്‍ വലിയ ശക്തി

മധുരയില്‍ വലിയ ശക്തി

മധുരയില്‍ അളഗിരിയെ വെല്ലാന്‍ വലിയ നേതാക്കളില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപരകുണ്ഡ്രം മധുരയ്ക്ക് അടുത്താണ്. ഇവിടെ അളഗിരി അനായാസം സ്റ്റാലിനെ പരാജയപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതും സ്റ്റാലിന് തിരിച്ചടിയാണ്. അണികളോട് മികച്ച പ്രവര്‍ത്തനം തന്നെ നടത്താനാണ് അളഗിരി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ അളഗിരിക്ക് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ സാധിക്കും. ഇത് തടയാനുള്ള നീക്കങ്ങളും സ്റ്റാലിന്‍ ആരംഭിച്ചിട്ടുണ്ട്.

രഹസ്യ നീക്കങ്ങള്‍ ഇങ്ങനെ....

രഹസ്യ നീക്കങ്ങള്‍ ഇങ്ങനെ....

അളഗിരിയുടെ മകന്‍ ദയാനിധി പിതാവിന് വേണ്ടി തിരുവരൂരില്‍ പ്രത്യേക സര്‍വേ വരെ നടത്തിയിരുന്നു. മണ്ഡലത്തില്‍ എത്രത്തോളം സ്വാധീനം ഉണ്ടെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. പലരും അളഗിരിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഡിഎംകെ ഇവിടെ സ്ഥിരം കക്ഷിയായത് കൊണ്ട് അവരെ പിന്തുണയ്ക്കുക മാത്രമേ വഴിയുള്ളൂവെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം കരുണാനിധിയുടെ യഥാര്‍ത്ഥ രാഷ്ട്രീയം പിന്തുടരുന്നത് താനാണെന്ന രീതിയിലാണ് അളഗിരി ഇവിടെ പ്രചാരണം നടത്തുന്നത്.

 രജനിയും ബിജെപിയും

രജനിയും ബിജെപിയും

അളഗിരിയെ ബിജെപി നേതാക്കളെ കണ്ടതായി സൂചനയുണ്ട്. കരുണാനിധിയുടെ മണ്ഡലത്തില്‍ ഇവരുടെ പിന്തുണ അളഗിരിക്കായിരിക്കും. എഐഎഡിഎംകെ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ നിലയ്ക്ക് നിര്‍ത്താന്‍ അളഗിരിയെ പോലുള്ള നേതാക്കള്‍ ആവശ്യമാണെന്ന് സംസ്ഥാന ബിജെപി ഘടകം കരുതുന്നു. അതിലുപരി തമിഴ്‌നാട്ടില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ അളഗിരിയെ പോലുള്ള നേതാവും ആവശ്യമാണെന്ന് അമിത് ഷാ ഇവരെ അറിയിച്ചിട്ടുണ്ട്. ഡിഎംകെ അദ്ദേഹത്തെ തള്ളിയ സാഹചര്യത്തില്‍ അളഗിരി ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

രജനീകാന്തുമായി അടുപ്പം

രജനീകാന്തുമായി അടുപ്പം

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി ഇതിനിടയില്‍ അളഗിരി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രജനിക്ക് കരുണാനിധിയുമായുള്ള അടുപ്പമാണ് അളഗിരിയിലേക്ക് നയിച്ചത്. സ്റ്റാലിനോട് രജനിക്ക് വലിയ താല്‍പര്യവുമില്ല. അതുകൊണ്ട് അളഗിരി രജനിയുടെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. സംസ്ഥാനത്ത് രജനിയുടെ പാര്‍ട്ടിയുടെ നീക്കങ്ങളെ നയിക്കുക അളഗിരിയാവുമെന്നാണ് സൂചന. അളഗിരി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധുരയില്‍ നിന്ന് രജനിയുടെ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കര്‍ണാടകയില്‍ പുനസംഘടനയുമായി രാഹുല്‍ ഗാന്ധി... ഒക്ടോബര്‍ പത്തിന് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും!!കര്‍ണാടകയില്‍ പുനസംഘടനയുമായി രാഹുല്‍ ഗാന്ധി... ഒക്ടോബര്‍ പത്തിന് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും!!

യുവാക്കളെ കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് രാഹുല്‍! ലക്ഷ്യം 18 നും 21 നും ഇടയില്‍ ഉള്ളവര്‍യുവാക്കളെ കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് രാഹുല്‍! ലക്ഷ്യം 18 നും 21 നും ഇടയില്‍ ഉള്ളവര്‍

English summary
alagiri will contest in thiruvarur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X