കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാര്‍ജി ഫലിതം അയച്ച ആള്‍ ജയിലില്‍

  • By Soorya Chandran
Google Oneindia Malayalam News

ജലന്ധര്‍: ഒരു സര്‍ദാര്‍ജി ഫലിതം അറിയുകയോ പറയുകയോ കേള്‍ക്കുകയോ ചെയ്യാത്ത മലയാളികള്‍ കുറവായിരിക്കും. പൃഥ്വിരാജിനും ടിന്റുമോനും ഒക്കെ മുമ്പ് മലയാളിയുടെ നര്‍മ്മ സല്ലാപങ്ങളില്‍ കടന്നു വന്നിരുന്നവരായിരുന്നു സാന്ത സിങും ബാന്ത സിങും.

എന്നാല്‍ ഒരു സര്‍ദാര്‍ജി ഫലിതം മതി ഒരാളെ ജയിലില്‍ അടക്കാന്‍. ഇന്ത്യന്‍ ഐടി നിയമത്തിന്റെ പിറക് പറ്റി ജലന്ധറില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നു.

Sardarji Jokes

ജലന്ധര്‍ പോലീസ് തന്നെയാണ് ക്കാര്യം വെളിപ്പെടുത്തിയത്. അതുല്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

നരീന്ദര്‍ സിങ് എന്ന സര്‍ദാര്‍ജിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നരീന്ദര്‍ സിങിന്റെ സുഹൃത്താണ് അതുല്‍. സ്ഥിരമായി സര്‍ദാര്‍ജി ഫലിതങ്ങള്‍ അതുല്‍ ഇ മെയില്‍ വഴി അയക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ നരീന്ദര്‍ സര്‍ദാര്‍ജിക്ക് പിടിച്ചില്ല. പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതുല്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ ഇ മെയില്‍ ചെയ്യുന്നത് തുടരുക തന്നെ ചെയ്തു.

മതപരമായ കാര്യങ്ങളുടെ പേരില്‍ ആളുകളെ കളിയാക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പലതവണ അതുലിനോട് പറഞ്ഞതായി നരീന്ദര്‍ സിങ് പറഞ്ഞു. ഒരിക്കല്‍ ആശാറാം ബാപ്പു രണ്ട് നഗ്നയായ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ പോലും അതുല്‍ തനിക്ക് അയച്ചു തന്നതായി സര്‍ദാര്‍ ആരോപിച്ചു. സര്‍ദാര്‍ജി ഫലിതങ്ങള്‍ അയക്കുന്നത് തുടര്‍ച്ചയായി ആവര്‍ത്തിച്ചതുകൊണ്ടാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും നരീന്ദര്‍ പറയുന്നു.

രാജ്യം മുഴുവന്‍ ഇത്തരം സര്‍ദാര്‍ജി ഫലിതങ്ങള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ അറസ്റ്റ് നടന്നത് ജലന്ധറില്‍ മാത്രം. പക്ഷേ പോലീസിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയുണ്ട്. ഇന്ത്യന്‍ ഐടി ആക്ട് സെക്ഷന്‍ 295 എ പ്രകാരം പരാതി കിട്ടിയാല്‍ നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് പോലീസ് തറപ്പിച്ച് പറയുന്നു.

English summary
Jalandhar Police has revealed that they recently arrested a local named Atul Kumar and booked him under Section 295A of the IT Act under the Indian Penal Code for forwarding Santa Banta jokes to complainant Narinder Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X