കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊണ്ടയിലെ വൈറസിനെ കൊല്ലാൻ മദ്യം ഉത്തമം; മദ്യശാലകൾ ഉടൻ തുറക്കണമെന്ന് കോൺഗ്രസ് എംഎൽഎ

  • By Aami Madhu
Google Oneindia Malayalam News

റായ്പൂര്‍; സംസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക ശ്രോതസാണ് മദ്യശാലകൾ. ഉദാഹരണത്തിന് കേരളത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി പ്രതിമാസം 48 കോടി രൂപയാണ് സർക്കാരിന് ലഭിക്കുന്ന വരുമാനം. മഹാരാഷ്ട്രയിൽ ഇത് 1250 കോടിയാണ്. ലോക്ക് ഡൗണിൻറെ പശ്ചാത്തലത്തിൽ രാജ്യത്ത് മദ്യശാലകൾക്ക് പൂട്ടുവീണതോടെ കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മദ്യശാലകൾ ഉടൻ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് പല സംസ്ഥാനങ്ങളും ഉയർത്തുന്നത്.

ദില്ലി ബിജെപിയില്‍ നിന്നും കൂട്ടത്തോടെ സിഖ് നേതാക്കളുടെ രാജി ഭീഷണി; അറിയാത്ത ഭാവത്തില്‍ പാര്‍ട്ടിദില്ലി ബിജെപിയില്‍ നിന്നും കൂട്ടത്തോടെ സിഖ് നേതാക്കളുടെ രാജി ഭീഷണി; അറിയാത്ത ഭാവത്തില്‍ പാര്‍ട്ടി

അതിനിടെ മദ്യശാലകൾ തുറക്കാൻ വിചിത്ര കാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎൽഎ.

മദ്യഷാപ്പുകൾ അടച്ചത്

മദ്യഷാപ്പുകൾ അടച്ചത്

രാജസ്ഥാനിലെ സാൻഗോത് മണ്ഡലത്തിലെ എംഎൽഎയായ ഭരത് സിംഗ് കുന്ദൻപൂർ ആണ് മദ്യശാലകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തയച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും വ്യാജമദ്യം വ്യാപകമാകാൻ കാരണമായെന്നും കത്തിൽ പറയുന്നു.

ആരോഗ്യം അപകടത്തിൽ

ആരോഗ്യം അപകടത്തിൽ

"ലോക്ക്‌ഡൗണ്‍ സമയത്ത് പ്രചാരത്തിലുള്ള വ്യാജമദ്യം കാരണം ജനങ്ങളുടെ ആരോഗ്യം അപകടത്തിലായിരിക്കുകയാണ്. അതേ സമയം സര്‍ക്കാരിന് ധന നഷ്ട‌വുണ്ടാകുകയും ചെയ്യുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കാന്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ വീണ്ടും തുറക്കണം. കത്തിന്റെ അവസാനം പറഞ്ഞ കാര്യമാണ് വിമർശനങ്ങൾക്ക് വഴിവെച്ചരിക്കുന്നത്.

തൊണ്ടയിലെ വൈറസ് ചാവും

തൊണ്ടയിലെ വൈറസ് ചാവും

മദ്യം കഴിച്ചാൽ തൊണ്ടയിലെ വൈറസ് എളുപ്പത്തിൽ ചത്ത് പോകുമെന്നാണ് എംഎൽഎയുടെ വാദം. ആൽക്കഹോൾ ഉപയോഗിച്ച് കൈകഴുകുമ്പോൾ കൈയ്യിലെ വൈറസുകൾ ചത്ത് പോകും. സമാന രീതിയിൽ മദ്യം കഴിക്കുന്നതിലൂടെ തൊണ്ടയിലെ വൈറസും ചാകുമെന്നാണ് ഭരത് സിംഗ് പറഞ്ഞത്.

എംഎൽഎയുടെ മണ്ടത്തരം

എംഎൽഎയുടെ മണ്ടത്തരം

വ്യാജമദ്യം വാങ്ങി കഴിക്കുന്നതിനേക്കാൾ ഗുണം ചെയ്യുക അതിനാല്‍മ ദ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. മദ്യം കഴിച്ചാൽ വൈറസ് ചാകില്ലെന്ന ശാസ്ത്ര ലോകം ആവർത്തിക്കുന്നതിനിടയിലാണ് എംഎൽഎയുടെ മണ്ടത്തരം. വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.

എക്സൈസ് തീരുവ

എക്സൈസ് തീരുവ

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 35 ശതമാനമായും ബിയര്‍ ഉള്‍പ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും പ്രാബല്യത്തിലാക്കി രാജസ്ഥാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് സിംഗിന്റെ കത്ത്.

ഉദ്ധവിന് വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനംഉദ്ധവിന് വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം

English summary
alchahol can kill virus says Congress MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X