കെ ബാബുവിന് കണക്ക് തെറ്റി കുടി കൂടിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിട്ടും മദ്യ ഉപഭോഗം കൂടിയെന്ന മന്ത്രി കെ ബാബുവിന്റെ വാദം തെറ്റ്. ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് മദ്യ ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായത്.
ബാറുകള്‍ അടച്ചു പൂട്ടിയതിന് ശേഷം ഏപ്രില്‍ മാസത്തില്‍ മദ്യ ഉപഭോഗം 73408 കെയ്‌സുകളും മെയില്‍ 78660 കെയ്‌സുകളുമാണ് കുറഞ്ഞത്. എന്നാല്‍ സംസ്ഥാനത്ത് മദ്യഉപഭോഗം 84 ശതമാനം കൂടിയെന്നാണ് മന്ത്രി കെ ബാബു നിയമസഭയില്‍ പറഞ്ഞത്.

മദ്യ ഉപഭോഗം മുന്‍വര്‍ഷത്തിനെക്കാള്‍ കുറവാണെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീരിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അടഞ്ഞു കിടക്കുന്ന ബാറുകളെ ചൊല്ലി വിവാദം കത്തികയറുമ്പോഴാണ് മ്ജ്യവില്‍പ്പനയിലെ കൂട്ടിക്കിഴിക്കലുകള്‍ തുടങ്ങിയത്. മദ്യവില്‍പ്പന കൂടിയെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കില്‍ പറയുന്നതും മന്ത്രി പറയുന്നതും രണ്ടാണെന്നാണ് പുറത്ത് വന്നിരിയ്ക്കുന്ന രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications