പോലീസുകാരന്റെ ജാഗ്രത ഒഴിവാക്കിയത് വന്‍ ദുരന്തം: കശ്മീരിലെ ട്രക്കില്‍ തീവ്രവാദികള്‍ക്കായി പ്രത്യേക അറ
ജമ്മു: കശ്മീര്‍- ശ്രീനഗര്‍ ഹൈവേയില്‍ തീവ്രവാദികള്‍ക്കായി പ്രത്യേക അറയോട് കൂടി നിര്‍മ്മിച്ച ട്രക്ക് പൊലീസുകാരന് കണ്ടെത്തിയതോടെ ഒഴിവായത് വലിയ ദുരന്തം. ആയുധധാരികളായ 3 ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെയാണ് അറയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് തീവ്രവാദികളും ജെയ്ഷെ ഇ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നാഗ്രോട്ട പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭോം രാജ് ആയിരുന്നു ബാന്‍ ടോള്‍ പ്ലാസയില്‍ പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. തന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലാത്തതിനാല് തിരിച്ചടിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ജെകെ 03 എഫ് -1478 എന്ന നമ്പറിലുള്ള ട്രക്ക് പതിവ് പരിശോധനയ്ക്കായി തടഞ്ഞത്. ഡ്രൈവറെ കൂടാതെ രണ്ട് പേര് കൂടി ട്രക്കിന്റെ മുന്‍ സീറ്റിലുണ്ടായിരുന്നു.

കശ്മീരിലേക്ക് മരുന്നും മറ്റ് സാധനങ്ങളും കൊണ്ടു പോകുകയാണെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഇതില്‍ സംശയം തോന്നിയതോടെ കവര്‍ നീക്കം ചെയ്ത് ട്രക്കിന്റെ വാതില്‍ തുറക്കാന്‍ പൊലീസും കേന്ദ്രസേനയും ഡ്രൈവറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് വാഹനത്തിനകത്ത് പുതപ്പും ചെരിപ്പും കണ്ടത്. ശേഷം നടന്ന വിദഗ്ധ പരിശോധനയിലാണ് ട്രക്കിനുള്ളിലെ അറയില്‍ നിന്നും തീവ്രവാദികള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഭോം രാജ് പറഞ്ഞു.
ആക്രമണം നടത്താന്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് കത്വ ജില്ല വഴിയാണെത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരനെ ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സന്ദര്‍ശിച്ചു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications