കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്റെ ജാഗ്രത ഒഴിവാക്കിയത് വന്‍ ദുരന്തം: കശ്മീരിലെ ട്രക്കില്‍ തീവ്രവാദികള്‍ക്കായി പ്രത്യേക അറ

  • By S Swetha
Google Oneindia Malayalam News

ജമ്മു: കശ്മീര്‍- ശ്രീനഗര്‍ ഹൈവേയില്‍ തീവ്രവാദികള്‍ക്കായി പ്രത്യേക അറയോട് കൂടി നിര്‍മ്മിച്ച ട്രക്ക് പൊലീസുകാരന്‍ കണ്ടെത്തിയതോടെ ഒഴിവായത് വലിയ ദുരന്തം. ആയുധധാരികളായ 3 ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികളെയാണ് അറയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് തീവ്രവാദികളും ജെയ്‌ഷെ ഇ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി

നാഗ്രോട്ട പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭോം രാജ് ആയിരുന്നു ബാന്‍ ടോള്‍ പ്ലാസയില്‍ പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. തന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ജെകെ 03 എഫ് -1478 എന്ന നമ്പറിലുള്ള ട്രക്ക് പതിവ് പരിശോധനയ്ക്കായി തടഞ്ഞത്. ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ കൂടി ട്രക്കിന്റെ മുന്‍ സീറ്റിലുണ്ടായിരുന്നു.

kashmir12-1

കശ്മീരിലേക്ക് മരുന്നും മറ്റ് സാധനങ്ങളും കൊണ്ടു പോകുകയാണെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഇതില്‍ സംശയം തോന്നിയതോടെ കവര്‍ നീക്കം ചെയ്ത് ട്രക്കിന്റെ വാതില്‍ തുറക്കാന്‍ പൊലീസും കേന്ദ്രസേനയും ഡ്രൈവറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് വാഹനത്തിനകത്ത് പുതപ്പും ചെരിപ്പും കണ്ടത്. ശേഷം നടന്ന വിദഗ്ധ പരിശോധനയിലാണ് ട്രക്കിനുള്ളിലെ അറയില്‍ നിന്നും തീവ്രവാദികള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഭോം രാജ് പറഞ്ഞു.


ആക്രമണം നടത്താന്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് കത്വ ജില്ല വഴിയാണെത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരനെ ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സന്ദര്‍ശിച്ചു.

English summary
Alert Cop Uncovers Cavity In Truck Ferrying Terrorists To Kashmir: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X