കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂട്ടാനില്‍ ജലവൈദ്യുത അണക്കെട്ടില്‍ നിന്നും അധിക ജലം തുറന്നു വിട്ടു; അസമില്‍ ജാഗ്രത നിര്‍ദേശം

  • By S Swetha
Google Oneindia Malayalam News

ഗുവാഹത്തി: ഭൂട്ടാനിലെ ജലവൈദ്യുത നിലയത്തില്‍ നിന്ന് അധിക ജലം തുറന്നുവിട്ടതോടെ അസമില്‍ ജാഗ്രതാ നിര്‍ദേശം. ഭൂട്ടാനിലെ കുരിച്ചു ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് അധികം ജലം തുറന്നു വിട്ടത്. ഇതോടെ ആസാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ള വെള്ളപ്പൊക്ക ബാധിത ജില്ലകള്‍ കനത്ത ജാഗ്രതയിലാണ്. ബാര്‍പേട്ട ജില്ലയിലെ ബെക്കി, പഹുമര നദികളുടെ തീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഭരണകൂടം റെഡ് അലേര്‍ട്ട് നല്‍കുകയും ഉയര്‍ന്നതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഗോപാലകൃഷ്ണന് മറുപടിയുമായി അടൂർ; വിവരക്കേടിന് മറുപടിയില്ല,വീടിന് മുന്നിൽ വന്ന് ജയ്ശ്രീറാം വിളിക്കട്ടെ

ഭൂട്ടാനിലെ ഡ്രുക്ക് ഗ്രീന്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഡിജിപിസി) 55 മീറ്റര്‍ ഉയരമുള്ള ഡാമില്‍ നിന്ന് അധിക ജലം പുറപ്പെടുവിക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ ഭൂട്ടാനില്‍ 60 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പദ്ധതിയാണ് കുരിച്ചു ജലവൈദ്യുത പദ്ധതി. വിട്ടയച്ച വെള്ളം അസമിലെ അയല്‍ ജില്ലകളിലേക്ക് ഒഴുകുന്നതിനാല്‍, ഈ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അടിയന്തിര സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

assamflood-156

വ്യാഴാഴ്ച പുലര്‍ച്ചെ 3:00 നും 5:00 നും ഡിജിപിസി വെള്ളം പുറത്തുവിട്ടത്. പുറത്തിറങ്ങിയ വെള്ളം അസമിലേക്ക് എത്തിച്ചേരാന്‍ മണിക്കൂറുകളെടുക്കുമെങ്കിലും ജാഗ്രതയിലാണെന്ന് 'ബാര്‍പേട്ട ഡെപ്യൂട്ടി കമ്മീഷണര്‍ മുനീന്ദ്ര ശര്‍മ്മ പറഞ്ഞു. ബാര്‍ട്ടേട്ട കൂടാതെ, കൊക്രാജര്‍, ബക്‌സ, ചിരംഗ്, ബൊംഗൈഗാവ്, കമ്രൂപ് ജില്ലകളുടെ ചില ഭാഗങ്ങള്‍ കൂടി ഭൂട്ടാന്‍ അണക്കെട്ടില്‍ നിന്ന് പുറത്തു വിട്ട വെള്ളം ബാധിച്ചേക്കാം.

വ്യാഴാഴ്ച രാവിലെ ഡാമിന്റെ കവാടങ്ങള്‍ യഥാക്രമം 7 മീറ്ററും 10 മീറ്ററും കമ്പനി തുറന്നു. സെക്കന്‍ഡില്‍ 1200 ക്യുബിക് മീറ്റര്‍ വെള്ളം പുറന്തള്ളുന്നുവെന്നും ഡിജിപിസി പറയുന്നു. ''സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതയിലാണ്, കരസേന ഉദ്യോഗസ്ഥര്‍ സന്നദ്ധരാണ്, ബെക്കി നദിക്ക് സമീപം താമസിക്കുന്നവരെ ജാഗ്രത പാലിക്കുന്നു,'' ബക്‌സ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഭാസ്‌കര്‍ പെഗു പറഞ്ഞു. അസാമിലെ 20 ജില്ലകളിലായി 34 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുന്നു. 75 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. 933 ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്.

English summary
Alert in Assam after Bhutan releases excess water from hydro power dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X