കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ദീപാവലിയ്ക്ക് മുമ്പ് റദ്ദായോന്ന് നോക്കൂ...

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങളുടെ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ ഈ ദീപാവലിക്ക് മുന്‍പായി റദ്ദാക്കിയില്ലെന്ന് ഉറപ്പു വരുത്തുക, ഇല്ലെങ്കില്‍ ടിക്കറ്റ് ഏജന്‍സിയില്‍ എത്തുമ്പോഴാകും ആ ഞെട്ടിക്കുന്ന വാര്‍ത്ത നിങ്ങള്‍ അറിയുന്നത്.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ നോട്ടീസ് ശ്രദ്ധിക്കാത്ത ഇന്ത്യക്കാര്‍ക്കാണ് പണി കിട്ടാന്‍ പോകുന്നത്. കയ്യെഴുത്ത് രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ പുതിയ പാസ്‌പോര്‍ട്ടിന് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് നോട്ടീസ് നല്‍കിയിരുന്നു. കയ്യെഴുത്ത് മാതൃകയിലുള്ള എല്ലാ പാസ്‌പോര്‍ട്ടുകളും 2015 നവംബര്‍ 25ാം തിയ്യതിക്കു ശേഷം അസാധുവായി കണക്കാകും. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ പുതുക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരുന്നു.

passport

നവംബര്‍ 25 ശേഷം കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളും പുതുക്കേണ്ടതാണ്. 2001 വരെയായിരുന്നു കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിരുന്നുത്. എന്നാല്‍ പല രാജ്യത്തും ഇത്തരം പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ലഭിക്കുന്നില്ല എന്ന കാരണത്താലാണ് കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ മുഴുവനായി പുതുക്കുന്നതിന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തീരുമാനമെടുത്തത്. ഇന്‍ന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ കീഴില്‍ വരുന്ന ഒരു രാജ്യങ്ങളിലും കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് വിസ അനുവദിക്കുന്നില്ല.

English summary
Do you have a passport? Then check it and take necessary steps as your passport might be cancelled soon post this Diwali. Passport Seva Kendra earlier had issued a notice which stated that Indians, who are holding handwritten passports, will have to apply for a new one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X