ആലിയാ ഭട്ട് ആശുപത്രിയില്‍
കുന്നൂര്‍: ബോളിവുഡ് താര സുന്ദരി ആലിയാ ഭട്ടിനെ കടുത്ത തോള്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശകുന്‍ ഭട്രയുടെ 'കപ്പൂര്‍ ആന്റ് സണ്‍സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.

ഷൂട്ടിംഗിനിടെ അസ്വസ്ഥത അനുഭവപ്പെട്ട താരത്തെ കോയമ്പത്തൂരുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈകള്‍ മുഴുവനായും സ്ലിംഗ് ചെയ്തിരിക്കുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രനിലൂടെ പുറത്തുവിട്ടു.

കൂടാതെ തന്റെ തോളിന് പരിക്കേറ്റെന്നും രണ്ടാഴ്ചയ്ക്കകം സുഖം പ്രാപിക്കുമെന്നേ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ജോലിതിരക്കുകള്‍ കുറയ്ക്കണമെന്നും എട്ട് ആഴ്ചത്തേക്ക് ജിമ്മില്‍ പോകരുതെന്നും താരത്തോട് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്.
Thank you all for your wishes.. Shoulder injury at an early stage.. No stress I shall be fit and fine in 2 weeks!!! Time to become a lefty;)
— Alia Bhatt (@aliaa08) June 22, 2015 .നേരത്തെ നൃത്തം ചെയ്യുന്നതിനിടെയും താരത്തിന് പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ജിമ്മില്‍ വച്ച് ആലിയയുടെ വിരലുകള്‍ക്ക് പരിക്കേറ്റിരുന്നു .












Click it and Unblock the Notifications