Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലിയ ഭട്ടിനെ വെടിവച്ചു കൊല്ലുമത്രേ! 50 ലക്ഷം നല്‍കണം!!മഹേഷ് ഭട്ടിന് അജ്ഞാതന്റെ ഭീഷണി!

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ നടിയായ മകളെയും ഭാര്യ സോണി രസ്ദാനെയും വെടിവച്ച് കൊല്ലുമെന്നാണ് സന്ദേശം.

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ നടിയായ മകളെയും ഭാര്യ സോണി രസ്ദാനെയും വെടിവച്ച് കൊല്ലുമെന്നാണ് സന്ദേശം.

ഭീഷണിയെ തുടര്‍ന്ന് മഹേഷ് ഭട്ട് ജുഹു പോലീസില്‍ പരാതി നല്‍കി. മുംബൈ പോലീസും യുപി പോലീസും സംയുക്തമായിട്ടാണ് കോസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ ഒരാളെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പണം നല്‍കാനുള്ള അക്കൗണ്ട് നമ്പര്‍ ഇയാള്‍ മഹേഷ് ഭട്ടിന് അയച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.

 50 ലക്ഷം തരണം

50 ലക്ഷം തരണം

50 ലക്ഷം രൂപ ലക്‌നൗ ആസ്ഥാനമായ ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് അജ്ഞാതന്റെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നതില്‍ മഹേഷ് ഭട്ട് വീഴ്ച വരുത്തിയാല്‍ മകളും നടിയുമായ ആലിയയെയും ഭാര്യയെയും വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി.

തുടര്‍ച്ചയായ സന്ദേശം

തുടര്‍ച്ചയായ സന്ദേശം

ഫെബ്രുവരി 26നാണ് മഹേഷ് ഭട്ടിന് ഭീഷണി ഫോണ്‍ വന്നത്. എന്നാല്‍ തമാശയാണെന്നാണ് ആദ്യം കരുതിയത്. ഇതിനു പിന്നാലെ വാട്‌സ് ആപ്പിലും അല്ലാതെയുമായി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു. നേതാവ് എന്ന് പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചത്. ഇതോടെയാണ് പരാതി നല്‍കിയത്.

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

പണം അയച്ചു കൊടുക്കണം എന്ന് പറഞ്ഞ് ഇയാള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടും ഫോണ്‍ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 13 പേര്‍ പിടിയില്‍

13 പേര്‍ പിടിയില്‍

ഇതാദ്യമായിട്ടല്ല മഹേഷ് ഭട്ടിന് ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. 2014 നവംബറില്‍ മഹേഷ് ഭട്ടിന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+