അടിവസ്ത്രം പുറത്ത് കാട്ടി ആലിയ ഭട്ടിന്റെ ഫോട്ടോ..!! ഞെട്ടി ആരാധകര്‍..! ഇതാണ് നിലപാട്..!

  • By: അനാമിക
Subscribe to Oneindia Malayalam

ഒരുവിധം പെണ്‍കുട്ടികളെല്ലാം തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ആവശ്യത്തിലധികം ബോധവാന്മാരാണ്. അതിലും അധികം ശ്രദ്ധ കൊടുക്കും തങ്ങളുടെ അടിവസ്ത്രങ്ങള്‍ക്ക്. ബ്രാ ഉള്‍പ്പെടെയുള്ള അടിവസ്ത്രങ്ങളുടെ സ്ട്രാപ്പ് പുറത്ത് കാണുന്നത് കുറ്റകരമായാണ് പെണ്‍കുട്ടികളും സമൂഹവും കരുതിപ്പോരുന്നത്.

വസ്ത്രത്തിന് പുറത്തായി കാണുന്ന അടിവസ്ത്രത്തിന്റെ ചെറിയൊരു ഭാഗത്തിന്റെ പേരില്‍ പോലും വീട്ടുകാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാസന കിട്ടാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. ഇത്തരം ധാരണകളെ പൊളിച്ചെഴുതുന്ന തന്റെ ചിത്രം പങ്കുവെച്ച് വ്യത്യസ്തയാവുകയാണ് ബോളിവുഡ് സുന്ദരി ആലിയ ബട്ട്.

നിയമങ്ങൾ രണ്ട് തരത്തിൽ

ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ് നെയിം പാന്റ്‌സിന് വെളിയില്‍ കാണിക്കുന്ന ലോ വെയിസ്‌ററ് ആണ്‍കുട്ടികള്‍ക്ക് ഫാഷന്റെ ഭാഗമാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ അത്തരമൊന്നു നമ്മുടെ സമൂഹത്തില്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ.

ഇത് വെറുമൊരു ചിത്രമല്ല

ഇത്തരം ചിന്താഗതിയുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ആലിയ ബട്ടിന്റെ ഈ ഫോ്‌ട്ടോ. അടിവസ്ത്രത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഇത്രയും നാണക്കേട് വിചാരിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ആലിയയുടെ ചിത്രം ഉയര്‍ത്തുന്നത്.

ഹോട്ട് റെഡ് ആലിയ

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമ്മില്‍ ആലിയ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. റെഡ് ക്രിസ്റ്റിയന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ച് മുടി ഉയര്‍ത്തിക്കെട്ടിയ മനോഹരമായ ചിത്രം. ന്യൂഡില്‍ സ്ട്രാപ്പ് ഗൗണാണ് ആലിയയുടേത്.

അബദ്ധമല്ല, നിലപാട്

അതുകൊണ്ടുതന്നെ ആലിയയുടെ അടിവസ്ത്രത്തിന്റെ സ്ട്രാപ്പും പുറത്ത് കാണാം. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നുറപ്പാണ്. കാരണം ന്യൂഡില്‍ സ്ട്രാപ്പുള്ള വസ്ത്രങ്ങള്‍ക്ക് സ്ട്രാപ്പുള്ള അടിവസ്ത്രങ്ങള്‍ സാധാരണയായി ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സ്ട്രാപ്പ് പുറത്ത് കാണുമെന്നത് തന്നെയാണ് കാരണം.

പൊതുധാരണകൾക്കെതിരെ

അതുകൊണ്ടുതന്നെ ആലിയയുടേത് മനപ്പൂര്‍വ്വം സ്വീകരിച്ച നിലപാടിന്റെ ഭാഗമായ വേഷമാണെന്നാണ് ഫാഷന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്ത്രീകള്‍ ഉള്‍വസ്ത്രങ്ങള്‍ പുറത്തുകാണിക്കരുതെന്ന പൊതുധാരണ തെറ്റാണെന്ന സന്ദേശമാണ് ആലിയ നല്‍കുന്നത്.

തിളങ്ങി് ആലിയ

ദുബായിലെ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബോളിവുഡിലെ തിരക്കുള്ള താരമായ ആലിയ ഭട്ട്. ലക്ഷ്മി ലെഹര്‍ ആയിരുന്നു ആലിയയുടെ സ്‌റ്റൈലിസ്റ്റ്. മാലയോ കമ്മലോ ഇല്ലാതെ മോതിരങ്ങള്‍ മാത്രമായിരുന്നു ആലിയ ധരിച്ചിരുന്നത്.

English summary
Alia Bhatt is showing her bra strapps in Instagram photo
Please Wait while comments are loading...