കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകക്കാരി.... ഇന്ത്യന്‍ സംസ്‌കാരം അറിയാത്തവന്‍, രണ്‍ബീറിനും ആലിയക്കുമെതിരെ തെറിവിളി, പിന്നില്‍...

Google Oneindia Malayalam News

മുംബൈ: കപൂര്‍ കുടുംബം വലിയൊരു നഷ്ടത്തെ നേരിട്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു കൂട്ടര്‍. ഹിന്ദുത്വവാദികളും ഇക്കൂട്ടത്തിലുണ്ട്. രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമെതിരെയാണ് ആക്രമണം. പിതാവ് ഋഷി കപൂറിന്റെ ശവസംസ്‌കാര ചടങ്ങിലെ വസ്ത്രധാരണത്തിന്റെ പേരിലാണ് രണ്‍ബീര്‍ ആക്രമണം ഏറ്റുവാങ്ങുന്നത്. എന്നാല്‍ ആലിയ സംസ്‌കാര ചടങ്ങുകള്‍ ഹിന്ദു ആചാരങ്ങള്‍ക്ക് വിരുദ്ധമായി മൊബൈലില്‍ ഷൂട്ട് ചെയ്തു എന്നാണ് ആക്രമണം നടത്തിയവരെല്ലാം ആരോപിക്കുന്നത്. സത്യാവസ്ഥ പോലും തിരക്കാതെയാണ് ഇവരുടെ ആക്രമണം.

ഹിന്ദുക്കള്‍ അത് മറന്നു

ഹിന്ദുക്കള്‍ അത് മറന്നു

റിതു റാത്തോര്‍ എന്ന ഹിന്ദുത്വ വിഭാഗവുമായി അടുപ്പമുള്ള സന്ന്യാസിയാണ് രണ്‍ബീറിനെതിരെയുള്ള ആക്രമണത്തിന് തുടക്കമിട്ടത്. കീറിയ ജീന്‍സുമായിട്ടാണ് ഇവന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങിന് വന്നത്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തെ തീര്‍ത്തും നശിപ്പിക്കുന്നതാണ്. എല്ലാ സമയത്തിനും ഓരോ മര്യാദയുണ്ട്. എന്നാല്‍ പാശ്ചാത്യ സംസ്‌കാരമുള്ള ഹിന്ദുക്കള്‍ ഇത് തീര്‍ത്തും മറന്നുപോയിരിക്കുന്നു. രണ്‍ബീറിന്റെ കാര്യത്തില്‍ സങ്കടമുണ്ടെന്നും റിതു റാത്തോര്‍ പറയുന്നു. ഹിമാചലി താക്കൂറിയന്‍ സാംസ്‌കാരികതയുള്ള ഹിന്ദു എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

രണ്‍ബീറിന്റെ വസ്ത്രം

രണ്‍ബീറിന്റെ വസ്ത്രം

യഥാര്‍ത്ഥത്തില്‍ വാസ്തവത്തിന്റെ കണിക ഇതിലില്ല്. രണ്‍ബീര്‍ റിപ്പിള്‍സ് എന്ന് വിളിക്കുന്ന കീറിയ തരത്തിലുള്ള ജീന്‍സാണ് ധരിച്ചത്. എന്നാല്‍ ഇത് മനപ്പൂര്‍വം ധരിച്ചതല്ല. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് ശ്മശാനത്തിലേക്ക് പോവുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് നേരിട്ട് അങ്ങോട്ടാണ് പോകേണ്ടതെന്ന് രണ്‍ബീറിനും കുടുംബത്തിനും അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. ഇത് പരിഗണിച്ചാല്‍ തന്നെ അദ്ദേഹത്തിന് വസ്ത്രം മാറാനുള്ള അവസരമുണ്ടാവില്ല. ധരിച്ചിരിക്കുന്ന വസ്ത്രവുമായി നേരെ ശ്മശാനത്തില്‍ എത്തേണ്ടി വരും. പിതാവ് മരിച്ച് കിടക്കുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചൊക്കെ ആരെങ്കിലും ചിന്തിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആലിയയും ചൂടറിഞ്ഞു

ആലിയയും ചൂടറിഞ്ഞു

ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങില്‍ രണ്‍ബീറിനും മാതാവ് നീതു കപൂറിനുമൊപ്പം ആലിയയും പങ്കെടുത്തിരുന്നു. അവര്‍ സംസ്‌കാര ചടങ്ങിന്റെ വീഡിയോ എടുത്തെന്ന് പറഞ്ഞാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. ഹിന്ദു ധര്‍മ പ്രകാരം ഇത്തരം ചടങ്ങുകള്‍ വീഡിയോയില്‍ പകര്‍ത്താന്‍ പാടില്ലെന്ന് അറിയില്ലേ എന്നാണ് ചോദ്യം. ആലിയ ചിത്രത്തില്‍ കരഞ്ഞു കൊണ്ട് ഫോണില്‍ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ചിത്രം ഉള്ളത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ആലിയ വീഡിയോ കോളിലായിരുന്നു എന്നതാണ്. അപ്പുറത്ത് ഋഷി കപൂറിന്റെ മകള്‍ റിധിമ കപൂറും.ഇവര്‍ ദില്ലിയിലായത് കൊണ്ട് വൈകിയാണ് എത്തിയത്. ഇതറിയാതെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

നാടകക്കാരിയെന്നാണ് ആലിയയെ അധിക്ഷേപിക്കുന്നത്. ഇവര്‍ക്ക് ഭ്രാന്താണെന്നും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ആലിയ ഭട്ട് അമിതാഭിനയം നടത്തുകയാണെന്നും, ഋഷി കപൂര്‍ മരിച്ചതില്‍ അവര്‍ക്ക് യാതൊരു സങ്കടവും ഇല്ലെന്നാണ് ആക്രമണം നടത്തുന്നവര്‍ ഉന്നയിക്കുന്നത്. പിതാവിന്റെ അന്ത്യകര്‍മത്തില്‍ വെള്ള കുര്‍ത്തയാണ് രണ്‍ബീര്‍ ധരിക്കേണ്ടതെന്നും, അല്ലാതെ ഡോള്‍സ് ആന്‍ഡ് ഗബ്ബാനയുടെ സമ്മര്‍ കളക്ഷനല്ലെന്നും ഒരാള്‍ ക്ലാസെടുത്തിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തെ കുറിച്ച് അറിയില്ലേ എന്ന ചോദ്യവും വന്നിട്ടുണ്ട്.

അവള്‍ നാടകക്കാരി

അവള്‍ നാടകക്കാരി

ആലിയ ശരിക്കും നാടകം കളിക്കുകയാണ്. അവള്‍ ചെയ്തതിനെ ന്യായീകരിക്കുന്നവരോട്, മൊബൈലുകള്‍ ശ്മശാനത്തില്‍ അനുവദനീയമല്ല. അല്ലെങ്കില്‍ ഇത് ഓഫ് ചെയ്ത് വെക്കേണ്ടതാണ്. ഇവള്‍ക്ക് മനസ്സാക്ഷിയില്ല. മരിച്ചവര്‍ വന്ന് ഇതിനോട് പ്രതികരിക്കിലല്ലോ. അവര്‍ക്ക് ആദ്യം ബഹുമാനം നല്‍കാന്‍ ഇവള്‍ പഠിക്കട്ടെ. ഋഷി കപൂര്‍ മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ആലിയ ശരിക്കും അദ്ദേഹത്തിന്റെ ചൂടറിഞ്ഞേനെ. മൃതദേഹം ദഹിപ്പിക്കുന്നത് ഒരിക്കലും ഷൂട്ട് ചെയ്യാന്‍ പാടില്ല. ഇക്കാര്യമെങ്കില്‍ ബഹുമാനിക്കാന്‍ അവള്‍ പഠിക്കണം. ആലിയ പിതാവിനെ പോലെ തന്നെ വലിയ നാടകക്കാരിയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

പിന്തുണയും വര്‍ധിക്കുന്നു

പിന്തുണയും വര്‍ധിക്കുന്നു

നിരവധി പേര്‍ ഇരുവരെയും പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. യാഥാര്‍ത്ഥ്യം അറിയാതെയാണ് ഈ ഹൃദയരഹിതര്‍ സംസാരിക്കുന്നതെന്ന് ഒരാള്‍ കുറിച്ചു. ആര് എന്ത്് ധരിച്ചാലും മനസ്സില്‍ ആ സമയമുണ്ടാവുക പിതാവിന്റെ വിയോഗമാണെന്ന് മറക്കരുതെന്നും മറ്റൊരാള്‍ ഓര്‍മിപ്പിച്ചു. അതേസമയം ആസൂത്രിതമായ ആക്രമണമാണ് ഇതെന്നാണ് സൂചന. നേരത്തെ തന്നെ ഇരുവരും പരസ്പരം വിവാഹം കഴിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് ശേഷം ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ആലിയയെ നേരത്തെ ബുദ്ധിയില്ലാത്ത കുട്ടി എന്ന തരത്തിലായിരുന്നു ആക്രമിച്ചിരുന്നത്. പിതാവ് മഹേഷ് ഭട്ടിന്റെ നിലപാടുകളുടെ പേരിലും ഇവര്‍ ആക്രമണത്തിനിരയായിട്ടുണ്ട്.

English summary
alia bhatt, ranbir kapoor facing social media wrath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X