കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ സൗജന്യ ഇന്റർനെറ്റ്!! ഫേസ്ബുക്ക് തോറ്റിടത്ത് ചൈനീസ് കമ്പനിയുടെ പടയൊരുക്കം

Google Oneindia Malayalam News

ദില്ലി: ചൈനീസ് ടെക് ഭീമനായ ആലിബാബയിൽ ഇന്ത്യയിൽ കണ്ണുവയ്ക്കുന്നു. ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുമായി ചേർന്ന് രാജ്യത്ത് സൗജന്യ ഇന്റർനെറ്റ് സോവനങ്ങൾ ലഭ്യമാക്കനാണ് നീക്കമെന്നാണ് സൂചന. രാ​ജ്യത്തെ ടെലികോം ഓപ്പറേറ്റർമാരുമായും വൈഫൈ സേവന ദാതാക്കളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും പുതിയതായി പുറത്തുവന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ആലിബാബയുടെ യുസി വെബ്ബ് ദി ഇന്റർനെറ്റ് സോഫ്റ്റ് വെയർ സേവനദാതാക്കളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള പ​ദ്ധതികൾ ആവിഷ്കരിക്കുന്നത്.

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിലോ സൗജന്യമായോ മികച്ച ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള അവസരം തേടുകയാണെന്നും ആലിബാബ ബിസിനസ് പ്രസിഡന്റ് ഓവർസീസ് ജാക് ഹുവാങ്ങ് പറയുന്നു. രാജ്യത്ത് ഇൻർനെറ്റ് കണക്ടിവിറ്റിയ്ക്ക് പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനായി പാർട്ടൺമാരുമായും ചർച്ച നടക്കുന്നുണ്ട്.

wifi-logo
ഇന്ത്യയിലെ ഉൾപ്രദേശങ്ങളിൽ ഫേസ്ബുക്ക് ആരംഭിക്കാനിരുന്ന ഫ്രീ ബ്രേസിക്സ്, ഇന്റർനെറ്റ്. ഓർ​​​ഗ്​ഗ് എന്നീ പദ്ധതികൾ ഇൻനെറ്റ് ന്യൂട്രാലിറ്റിയുടെ പേരിലുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തതോടെ അവസാനിപ്പിച്ച‌ിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബ ഇന്ത്യയിൽ കണ്ണുവയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഫേസ്ബുക്ക് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട വെബ്ബ്സൈറ്റുകൾ സൗജന്യമായി ലഭ്യമാക്കാനുള്ള നീക്കമാണ് രാജ്യത്ത് ഇന്റർനെറ്റ് ന്യൂട്രാലിറ്റി ലംബന്ധിച്ച ചർച്ചകൾക്ക് വഴിമരുന്നിട്ടത്. പിന്നീട് പദ്ധതി പിൻവലിക്കുന്നതായി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർ​ഗ്​​ഗ് വ്യക്തമാക്കിയത്.
English summary
The Chinese company Alibaba reportedly in talks with telecom as well as Wi-Fi providers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X