സൗജന്യ ഇന്റര്‍നെറ്റുമായി അലിബാബ വരുന്നു; ഇന്ത്യയ്ക്ക് കുതിപ്പേകാന്‍ ചൈനീസ് കമ്പനി?
ഇതാനായി രാജത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളോടും വൈഫൈ നെറ്റ്വര്‍ക്ക് ദാതാക്കളോടും കമ്പനി ചര്‍ച്ചകള്‍ നടത്തി.
മുംബൈ: ചൈനയിലെ ഇന്റര്‍നെറ്റ് അതികായരായ അലിബാബ ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന് ഒരുങ്ങുന്നുവെന്ന് റിപോര്‍ട്ട്. ഇതാനായി രാജത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളോടും വൈഫൈ നെറ്റ്വര്‍ക്ക് ദാതാക്കളോടും കമ്പനി ചര്‍ച്ചകള്‍ നടത്തി.
അലിബാബ നേരിട്ടായിരിക്കില്ല സര്‍വീസ് ലഭ്യമാക്കുക. പകരം ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. ഇന്ത്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഫേസ്ബുക്കിന് ശേഷം ശ്രമം നടത്തുന്ന പ്രധാന കമ്പനിയാവും അലിബാബ.

ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള പ്രസിഡന്റ് ജാക്ക് ഹുവാങ് പ്രതികരിച്ചു. സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇന്റര്‍നെറ്റ് സേവനമോ ആണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡറിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും പുതിയ സേവനം കമ്പനി നല്‍കുക. ഇതിനായി പ്രത്യേക പഠനം നടത്തുമെന്നും ജാക്ക് ഹുവാങ് വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിന്റെ മാതൃകയിലാവും അലിബാബ പുതിയ സേവനം അവതരിപ്പിക്കുക. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിന് ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. നെറ്റ് ന്യൂട്രാലിറ്റിയുടെ ലംഘനമാണ് ഫേസ്ബുക്കിന്റെ പദ്ധതിയെന്നായിരുന്നു വിമര്‍ശനങ്ങള്‍.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications