കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2 വയസുകാരി കൊല്ലപ്പെടും മുന്‍പ് ക്രൂര ബലാത്സംഗത്തിന് ഇരയായി'.. പ്രചരണങ്ങള്‍ക്ക് പിന്നില്‍

  • By
Google Oneindia Malayalam News

അലിഗഡ്: ജൂണ്‍ രണ്ടിനാണ് രണ്ടരവയസ്സുള്ള പെണ്‍കുട്ടിയുള്ള ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കൊലപാതകത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പോലീസ് ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിദ്, അസ്ലം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

<strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി</strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി

കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ശരീര ഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രചരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

 ക്രൂര കൊലപാതകം

ക്രൂര കൊലപാതകം

മെയ് 31 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ അലിഗഡ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള വര്‍ഗീയ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

 ശരീരം നുറുക്കി

ശരീരം നുറുക്കി

പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കൈകള്‍ കൊത്തി നുറുക്കി, ശരീരത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കി തെരുവില്‍ തള്ളി. തെരുവ് പട്ടികള്‍ മൃതശരീരം കടിക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് ഉള്‍പ്പെടെയാണ് പ്രചരണം.

 ലജ്ജ തോന്നുന്നില്ലേ

ലജ്ജ തോന്നുന്നില്ലേ

മധുര്‍ എന്നയാളുടെ ട്വിറ്റര്‍ ഹാറ്റിലില്‍ നിന്നാണ് ആദ്യം പോസ്റ്റ് വന്നത്. 'മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, കൊല നടത്തിയത് മുഹമ്മജ് ജാഹിദ്, സംഭവം നടന്നത് അലിഗഡില്‍, ശരീരം ചിന്നഭിന്നമാക്കി, കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ശരീരം ആസിഡ് ഒഴിച്ച് വികൃതമാക്കി, ഇതെല്ലാം നടന്നത് റംസാന്‍ മാസത്തില്‍, എനിക്ക് ലജ്ജ തോന്നുന്നു, നിങ്ങള്‍ക്കോ?' എന്ന കാര്‍ഡുമായി ഒരാള്‍ നില്‍ക്കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.

വ്യാപക പ്രചരണം

ഇതിനോടകം 10,000 പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കത്വയില്‍ എട്ടുവയസുകാരി ക്ഷേത്രത്തില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ ഒക്കെ റംസാന്‍ മാസത്തില്‍ ഹിന്ദു പെണ്‍കുട്ടിക്കെതിരെ നടത്തിയ ക്രൂരതകള്‍ കാണുന്നില്ലേയെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദു പെണ്‍കുട്ടി മുസ്ലീമിനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തപകൊണ്ടാണ് പ്രതിഷേധം ഉയരാത്തത് എന്നാണ് ട്വിറ്ററില്‍ ഇവര്‍ കുറിച്ചത്. ബലാത്സംഗത്തിന് മതമില്ലെന്ന് ആക്രോശിച്ചവര്‍ എവിടെ ദേവിസ്ഥാന്‍ എന്ന പ്ലക്കാഡുമായി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണാത്തത് എന്തെയെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു.

 തള്ളി പോലീസ്

തള്ളി പോലീസ്

എന്നാല്‍ പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റായ വാദങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അലിഗഡ് പോലീസും ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 സാമ്പത്തിക തര്‍ക്കം

സാമ്പത്തിക തര്‍ക്കം

പ്രതികള്‍ക്ക് കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ശരീരം വെട്ടി നുറുക്കി, ആസിഡ് ഒഴിച്ച് ശരീരം വികൃതാക്കി എന്നുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടെന്ന് അലിഖഡ് എഎസ്പി ആകാശ് കുല്‍ഹാരി പറഞ്ഞതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലും പോലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ഒരു കൈ വേര്‍പെട്ടതായി വിശദീകരിക്കുന്നുണ്ട്. ഇത് ശരിവെച്ച് പോലീസ് പക്ഷേ എങ്ങനെയാണ് കൈ വേര്‍പെട്ടതെന്ന് വ്യക്തമല്ലെന്ന് പറഞ്ഞതായും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

<strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി</strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

<strong>രണ്ടാം ദൗത്യത്തില്‍ അടിമുടി മാറ്റം,വന്‍ ടീം.. യുപിയില്‍ അറ്റകൈ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി!!</strong>രണ്ടാം ദൗത്യത്തില്‍ അടിമുടി മാറ്റം,വന്‍ ടീം.. യുപിയില്‍ അറ്റകൈ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി!!

English summary
Aligarh case: false propagations against murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X