അലിഗഡ് സര്‍വകലാശാലയില്‍ സംഘര്‍ഷം: വെടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
അലിഗഡ്: ഉത്തര്‍ പ്രദേശ് അലിഗഡ് സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയായിരുന്നു.
സംഘര്‍ഷത്തില്‍ സര്‍വകലാശാല ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീവെച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പിരിച്ചു വിടുന്നതിനായി പോലീസ് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.

തുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഇതേ സമയം മറ്റു രണ്ടു വിദ്യാര്‍ത്ഥിളായ മെഹ്താബ്, മുഹമ്മദ് വാഖിഫ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications