കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡില്‍ പ്രക്ഷോഭം ആളിക്കത്തുന്നു,21 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, നൂറിലധികം പേര്‍ക്ക് പരിക്ക്!!

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ബില്ലില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും പ്രതിഷേധം ആളിക്കത്തുന്നു. 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടി. അതേസമയം പൗരത്വ നിയമവും ജാമിയ മിലിയയിലെ സംഘര്‍ഷവും കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. 56 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, കണ്ടാല്‍ അറിയാത്തവര്‍ക്കെതിരെയും കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

1

അതേസമയം സര്‍വകലാശാലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 30 ശതമാനം വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും, ബാക്കിയുള്ളവര്‍ ഇന്ന് വൈകീട്ടോടെ മടങ്ങുമെന്നും അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു. പൗരത്വ ബില്ലിനെതിരെ രണ്ട് ദിവസമായി അലിഗഡില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ ജാമിയയില്‍ പ്രക്ഷോഭം നടക്കുന്നുണ്ടെന്നും അത് അക്രമാസക്തമായെന്നും അറിഞ്ഞതിന് പിന്നാലെയാണ് ഇവിടെ സംഘര്‍ഷം രൂക്ഷമായത്.

ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മാര്‍ച്ച് നടത്താന്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതോടെ സമരം അക്രമാസക്തമാവുകയായിരുന്നു. ഇവര്‍ പോലീസുമായി ഏറ്റുമുട്ടി. ഇവര്‍ ബാരിക്കേഡുകള്‍ തകര്‍ത്തെന്നും തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്നുമാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അതേസമയം നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പോലീസ് ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. പോലീസ് ക്യാമ്പസില്‍ കയറിയതായും, വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടിയതായും സര്‍വകലാശാല രജിസ്ട്രാര്‍ അബ്ദുള്‍ ഹമീദ് പറഞ്ഞു. ക്യാമ്പസിലെ എല്ലാ ഗേറ്റുകളും പോലീസ് സീല്‍ ചെയ്തു. ജനുവരി അഞ്ച് വരെ സര്‍വകലാശാലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അലിഗഡ്, സഹാരണ്‍പൂര്‍, മീററ്റ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല, അക്രമത്തില്‍ പങ്കില്ല, ആരോപണങ്ങള്‍ തള്ളി പോലീസ്!!വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല, അക്രമത്തില്‍ പങ്കില്ല, ആരോപണങ്ങള്‍ തള്ളി പോലീസ്!!

English summary
aligarh protest 21 arrested after clash with police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X