കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെമ്പിള്ളേരുടെ പോക്ക് ശരിയല്ലത്രേ!! കാരണം കേള്‍ക്കണോ? ബിജെപി നേതാക്കളുടെ കണ്ടുപിടിത്തം ഒന്നു നോക്കണേ

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കളായ അലിഗഢ് മേയര്‍ ശകുന്തള ഭാരതി, എംഎല്‍എ സഞ്ജീവ് രാജ എന്നിവരാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പോക്ക് ശരിയല്ലെന്നും അതിനാല്‍ അവര്‍ക്കിടയിലെ മൊബൈല്‍ ഉപയോഗം വിലക്കണമെന്നുമാണ് ആവശ്യം.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കളായ അലിഗഢ് മേയര്‍ ശകുന്തള ഭാരതി, എംഎല്‍എ സഞ്ജീവ് രാജ എന്നിവരാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളേജിലെ പരാപാടിക്കിടെയായിരുന്നു പരാമര്‍ശം.

 വിവാദമാകുന്നു

വിവാദമാകുന്നു

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കളായ അലിഗഢ് മേയര്‍ ശകുന്തള ഭാരതി, എംഎല്‍എ സഞ്ജീവ് രാജ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്.

 കോളേജ് പരിപാടിയില്‍

കോളേജ് പരിപാടിയില്‍

അലിഗഢിലെ പെണ്‍കുട്ടികളുടെ പോക്ക് ശരിയല്ലെന്നും ഇതിന് കാരണം മൊബൈലിന്റെ അമിത ഉപയോഗമാണെന്നും നേതാക്കള്‍ പറയുന്നു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവരുന്നത് തടയണമെന്നും അവര്‍. ബര്‍ഹ് ദ്വാരിയിലെ ഉദയ് സിങ് കോളേജ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

 ആവശ്യമില്ല

ആവശ്യമില്ല

സ്‌കൂളില്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എന്തിനാണെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കരുതെന്നും നേതാക്കള്‍ പറയുന്നു.

 രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

ബൈക്കില്‍ യാത്ര ചെയ്യുമ്പോഴും തെരുവിലൂടെ നടക്കുമ്പോഴും പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്നതിനെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. പെണ്‍മക്കള്‍ ഇങ്ങനെ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളാണെന്നും നേതാക്കള്‍ പറയുന്നു.

 വിവാദമാകുന്നു

വിവാദമാകുന്നു

അതേസമയം ബിജെപി നേതാക്കളുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ് ലിംഗ വിവേചനം ആണെന്നാരോപിച്ച് ഇതിനോടകം തന്നെ പലരും രംഗത്തെത്തിയിരിക്കുകയാണ്. മൊബൈല്‍ ഉപയോഗിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ദോഷവും ആണ്‍കുട്ടികള്‍ക്ക് നല്ലതുമാകുന്നത് എങ്ങനെയാണെന്നാണ് പലരും ചോദിക്കുന്നത്.

English summary
Aligarh's BJP mayor, MLA want ban on carrying of mobiles by school girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X