Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലേക്ക് ചേക്കേറിയ അല്‍ക്ക ലംബയ്ക്ക് ചാന്ദിനി ചൗക്കില്‍ വന്‍ തിരിച്ചടി!! ലീഡുമായി ആംആദ്മി

ദില്ലി: ആം ആദ്മി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ അല്‍ക്കാ ലാംബയ്ക്ക് ചാന്ദിനി ചൗക്കില്‍ കനത്ത തിരിച്ചടി. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ നേരിയ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിന്നിലായി. ഇവിടെ ആംആദ്മിയുടെ പര്‍ലാദ് സിംഗാണ് മുന്നേറുന്നത്. കോൺഗ്രസ് വിട്ടാണ് പർലാദ് ആംആദ്മിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട സുമൻ ഗുപ്തയാണ് മണ്ഡലത്തില്‍ ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി.

2015ൽ കോൺഗ്രസ് വിട്ടെത്തിയാണ് ആം ആദ്മി സ്ഥാനാർത്ഥിയായി ചാന്ദ്നി ചൗക്കിൽ അൽക്കാ ലാംബ വിജയിച്ചത്. ബിജെപിയുടെ സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അരവിന്ദ് കെജരിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അവര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.

 alkacon

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന ദരിയാഗഞ്ചും ജുമാ മസ്ദിദും സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ചൗന്ദിനി ചൗക്ക്. ന്യൂനപക്ഷ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലം ഇക്കുറി അല്‍ക്കയിലൂടെ തിരിച്ച് പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ.

Recommended Video

cmsvideo
    A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

    അതേസമയം ദില്ലിയില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വ്യക്തമായ ലീഡുമായി മുന്നേറുകയാണ് ആംആദ്മി. ലീഡ് നിലയില്‍ ആംആദ്മി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കം ആംആദ്മിയാണ് മുന്നേറുന്നത്. 70 അംഗ നിയമസഭയില്‍ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷ മേഖലകളില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+