കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി അംഗത്വം രാജിവെക്കുമെന്ന് അൽക്ക ലാംബ: ട്വിറ്ററിൽ പോലും രാജി സ്വീകരിക്കുമെന്ന് ആപ്പ്

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാർട്ടി എംഎൽഎ അൽക്ക ലാംബ രാജിക്കൊരുങ്ങുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും വരാനിരിക്കുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അൽക്ക ലാംബ വ്യക്തമാക്കി. എന്നാൽ ട്വിറ്ററിൽ ആണെങ്കിൽപ്പോലും അൽക്കയുടെ രാജി സ്വീകരിക്കാൻ തയ്യാറാണെന്നാണ് ആപ്പ് വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടിയിൽ നിന്ന് ബഹുമാനം ലഭിക്കുന്നില്ലെന്നും അൽക്ക ആരോപിച്ചിരുന്നു. ദില്ലിയിലെ ചാന്ദ്നി ചൌക്കിൽ നിന്നുള്ള എംഎൽഎയാണ് അൽക്ക ലാംബ. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും അൽക്ക ലാംബ വ്യക്തമാക്കി.

മുഖ്യമന്ത്രിയാവാനോ... അവനോ, പറ്റുന്നത് നല്‍കും, ശിവസേനയ്ക്ക് ഫട്‌നാവിസിന്റെ മറുപടി ഇങ്ങനെമുഖ്യമന്ത്രിയാവാനോ... അവനോ, പറ്റുന്നത് നല്‍കും, ശിവസേനയ്ക്ക് ഫട്‌നാവിസിന്റെ മറുപടി ഇങ്ങനെ

പബ്ലിസ്റ്റി സ്റ്റണ്ടെന്ന്

പബ്ലിസ്റ്റി സ്റ്റണ്ടെന്ന്

അൽക്കയുടെ ആരോപണങ്ങളെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് വിശേഷിപ്പിച്ച് ആപ്പ് തള്ളിക്കളയുകയായിരുന്നു. പാർട്ടിയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന അൽക്ക നേരത്തെ പലതവണ രാജി വെക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എംഎൽഎ സീറ്റ് നഷ്ടമാകുമെന്ന് ഭയന്നാണ് രാജിവെക്കാത്തതെന്നും ആരോപണമുയർന്നിരുന്നു. അവർക്ക് രാജിവെക്കണമെങ്കിൽ പാർട്ടിനേതൃത്വത്തിന് രാജിക്കത്ത് നൽകിയാൽ സ്വീകരിക്കും. അതാണ് അവർ ചെയ്യേണ്ടത്. ഇക്കാര്യം മാധ്യമങ്ങളിൽ മാത്രം പ്രഖ്യാപിക്കുന്നത് നാടകീയമാണെന്നും സൌരഭ് ഭരദ്വാജ് പറയുന്നു.

രാജി ഉടൻ

രാജി ഉടൻ


തീരുമാനമെടുക്കാൻ ഞാൻ ജനങ്ങളോട് സംസാരിക്കണമെന്നാണ് കരുതുന്നത്. എന്നാൽ ആംആദ്മിയുമായുള്ള എല്ലാ ബാന്ധവവും ഇതോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും രാജി സമർപ്പിക്കുമെന്നും അവർ പ്രതികരിച്ചു. എന്നാൽ എംഎൽഎയായി തുടരുമെന്നും അൽക്ക വ്യക്തമാക്കി. ആംആദ്മി പാർട്ടി യോഗങ്ങൾക്ക് തന്നെ ക്ഷണിക്കാറില്ലെന്നും തുടർച്ചയായി അപമാനിക്കപ്പെടുകയാണെന്നും അവർ ആരോപിക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നുള്ള അപമാനം സഹിക്കവയ്യാതെയാണ് തീരുമാനം. 20 വർഷം കോൺഗ്രസിൽ നിന്ന താൻ കുടുംബ രാഷ്ട്രീയം മൂലം കഷ്ടപ്പെട്ടാണ് ആപ്പിലെത്തുന്നത്. എന്നാൽ അടിസ്ഥാന ബഹുമാനം പോലും പാർട്ടിയിൽ നിന്ന് ലഭിച്ചില്ലെന്നും അവർ പറയുന്നു.

കെജ്രിവാളിനെതിരെ ആരോപണം

കെജ്രിവാളിനെതിരെ ആരോപണം


കഴിഞ്ഞ മാസം അൽക്ക ലാംബ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ മണ്ഡലത്തിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. കെജ്രിവാളിന്റെ വൈരാഗ്യം ബാധിക്കുന്നത് ചാന്ദ്നി ചൌക്കിലെ ജനങ്ങളുടെ ജീവിതത്തിന് വേണ്ടിയാണ് നീക്കമെന്നും. ആപ്പിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാകുന്നത് ജനങ്ങളാണെന്നും അൽക്ക പറയുന്നു.

English summary
Alka Lamba to quit AAP, party says will accept resignation even on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X