കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നു

Google Oneindia Malayalam News

Recommended Video

cmsvideo
കേസിലെ പ്രതികളെ വെടിവച്ച്‌ കൊന്നു; കൊല്ലപ്പെട്ടത് തെളിവെടുപ്പിനിടെ

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിന്‍റെ ഭാഗമായി നടത്തിയ കൊലപാതക പുനരാവിഷ്കരണത്തിനിടെ ഇവർ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ നാല് പ്രതികളും കൊല്ലപ്പെട്ടെന്നും പോലീസ് പറഞ്ഞു.

rape

പ്രതികള്‍ തങ്ങളെ അക്രമിച്ചപ്പോള്‍ സ്വയം രക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്നും പോലീസ് വ്യക്തമാക്കി. യുവതിയെ എവിടെ വെച്ച് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

accused

കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

rape

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളേയും പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു രാജ്യമൊട്ടുക്ക് ഉയര്‍ന്ന് വന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ പ്രത്യേക കോടതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

ഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്‍, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ലഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്‍, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ല

English summary
All 4 accused in Disha rape and murder case were shot dead in a Police Encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X