കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ഐസിസ് പിടികൂടിയ 40 പേര്‍ അനധികൃതമായി സഞ്ചരിച്ചവര്‍: ആഞ്ഞടിച്ച് വികെ സിംഗ്, നടപടി!

Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരെക്കുറിച്ച് പ്രതികരണവുമായി വികെ സിംഗ്. 40 ഇന്ത്യക്കാര്‍ ഇറാഖിലേയ്ക്ക് പോയത് അനധികൃത ട്രാവല്‍ ഏജന്റുമാര്‍ വഴി‌യാണ് അതിനാല്‍ സര്‍ക്കാരിന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നാണ് വികെ സിംഗ് ചൂണ്ടിക്കാണിക്കുന്നത്. ഇറാഖില്‍ കൊല്ലപ്പെട്ട 39 പേരില്‍ 38 പേരുടെയും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ച ശേഷമായിരുന്നു വികെ സിംഗിന്റെ പ്രതികരണം.

2014ല്‍ ഇന്ത്യയില്‍ നിന്ന് ഇറാഖിലേയ്ക്ക് പോയി ഐസിസ് പിടികൂടിയ 40 ഇന്ത്യക്കാരും അനധികൃത ട്രാവല്‍ ഏജന്റുമാര്‍ മുഖേനയാണ് പോയത്. അതിനാല്‍ ഇന്ത്യന്‍ എംബസിയുടെ പക്കല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ലെന്നും വികെ സിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇറാഖിലെ മെഡിക്കോ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചത്. അമൃത്സർ, കൊല്‍ക്കത്ത എന്നിവിടങ്ങളിൽ നിന്ന് സർക്കാർ അധികൃതർ ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല!

ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല!

പഞ്ചാബിലെ അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വികെ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ ജീവന്‍ അപകടത്തിലാണെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നും 2014ല്‍ 45 ഇന്ത്യക്കാരായ നഴ്സുമാരെ രക്ഷപ്പെടുത്തിയ സംഭവവും വികെ സിംഗ് ഓര്‍മിപ്പിക്കുന്നു. ഐസിസ് ഭീകരര്‍ ബന്ദികളാക്കിയ 40 പേരില്‍ ഒരാള്‍ മാത്രമാണ് സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയത്. അവശേഷിക്കുന്ന 39 പേരെയും ഐസിസ് ഭീകരര്‍ വധിക്കുകയായിരുന്നു. ബംഗ്ലാദേശി മുസ്ലിം ആണെന്ന് ഐസിസ് ഭീകരരെ ധരിപ്പിച്ച ഇദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തുു. ഇറാഖില്‍ കൊല്ലപ്പെട്ട 39 പേരില്‍ 27 പേര്‍ പ‍ഞ്ചാബില്‍ നിന്നുള്ളവരും ബാക്കിയുള്ളവരില്‍ നാല് പേര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും ആറ് പേര്‍ ബീഹാറില്‍ നിന്നും രണ്ട് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഉള്ളവരാണ്.

 അനധികൃത യാത്ര അനുവദിക്കില്ല!!

അനധികൃത യാത്ര അനുവദിക്കില്ല!!


ഇന്ത്യയില്‍ നിന്ന് ഇറാഖിലേയ്ക്ക് പോയ കേന്ദ്രആഭ്യന്തര സഹമന്ത്രി വികെ സിംഗ് തിങ്കളാഴ്ചയാണ് 38 ഇന്ത്യക്കാരുടെ മൃതദേഹവുമായി മടങ്ങിയെത്തിയത്. പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊല്‍ക്കത്ത, അമൃത്സര്‍, പട്ന എന്നിവിടങ്ങളില്‍ വച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. അനധികൃത ട്രാവല്‍ ഏജന്റുമാരുടെ പങ്ക് വെളിപ്പെട്ടതോടെ ഇവരെ പിടികൂടാനുള്ള നീക്കങ്ങള്‍ സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ നടത്തിവരുന്നതായി വികെ സിംഗ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്ത്യക്കാര്‍ ആരും അനധികൃതമായി വിദേശത്തേയ്ക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വികെ സിംഗ് ചൂണ്ടിക്കാണിക്കുന്നു. ഓരോ സംസ്ഥാനങ്ങളുടെയും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി അനധികൃത ട്രാവല്‍ ഏജന്റുമാരെ പിടികൂടേണ്ടതുണ്ടെന്നും വികെ സിംഗ് പറയുന്നു. എല്ലാ രേഖകളുമായി മാത്രം ഇന്ത്യക്കാര്‍ വിദേശത്തേയ്ക്ക് സഞ്ചരിച്ചാല്‍ മതിയെന്നും വികെ സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

 ശവപ്പെട്ടികള്‍ തുറക്കുന്നതിന് ​എതിര്!!

ശവപ്പെട്ടികള്‍ തുറക്കുന്നതിന് ​എതിര്!!


ഇറാഖില്‍ നിന്നെത്തിച്ച മൃതദേഹങ്ങള്‍ തുറന്ന് പുറത്തെടുക്കേണ്ടെന്ന നിര്‍ദേശമാണ് ഇറാഖിലെ മാര്‍ട്ടിയര്‍ ഫൗണ്ടേഷന്‍ നല്‍കിയ നിര്‍ദേശം. മൃതദേഹങ്ങള്‍ എംബാം ചെയ്യാന്‍ ഉപയോഗിച്ച രാസപദാര്‍ത്ഥങ്ങള്‍ ജീവന് ഭീഷണിയുയര്‍ത്തുമെന്നും ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇവ തുറക്കാതിരിക്കുന്നതാണ് നല്ലതെന്നും ഫൗണ്ടേഷന്‍ പറയുന്നു. ഐസിസ് ഭീകരര്‍ ഇറാഖില്‍ വെച്ച് വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചപ്പോഴാണ് ശവപ്പെട്ടികള്‍ തുറന്ന് പരിശോധിക്കരുതെന്നും ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

 ഇറാഖില്‍ നിന്ന് ഇന്ത്യയിലേയ്ക്ക്

ഇറാഖില്‍ നിന്ന് ഇന്ത്യയിലേയ്ക്ക്


ഇറാഖിലെ മെഡിക്കോ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രീസറിലാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ഇറാഖി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖിലെ ബാഗ്ദാദിലുള്ള ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലാണിത്. ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 പേരില്‍ 38 ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് ഇറാഖിലേയ്ക്ക് പോയ വികെ സിംഗ് ഏപ്രില്‍ രണ്ടിനാണ് മൃതദേഹങ്ങളുമായി തിരിച്ചെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാളുടെ ഡിഎന്‍എയുമായി സാമ്യമുള്ള മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 39ാമത്തെ ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചെത്തിക്കുന്നതിന് കുറച്ച് ആഴ്ചകള്‍ കൂടി സമയമെടുക്കുമെന്നാണ് ഇറാഖി അധികൃതര്‍ നല്‍കുന്ന വിവരം.

<strong>പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം!!</strong>പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം!!

English summary
Minister of state (MoS) for External Affairs General VK Singh, who brought back the mortal remains of 38 of the 39 Indians killed in war-torn Iraq, said that Indian embassy did not have any record of the 40 Indians captured by the terror group ISIS in Iraq in 2014 as they had gone there through illegal travel agents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X