കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധി; സ്പീക്കർക്കെതിരെ ബിജെപി, ബുധനാഴ്ച എംഎൽഎമാരെ അണിനിരത്തി പ്രതിഷേധിക്കും!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ വൈകുന്നതില്‍ സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വൈകുന്നതോടെയാണ് പരസ്യമായ നിലപാടുമായി ബിജെപിയും യെദ്യൂരപ്പയും രംഗത്തെത്തിയിരിക്കുന്നത്.

<strong>ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!</strong>ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!

ബുധനാഴ്ച മുഴുവന്‍ ബിജെപി എംഎല്‍എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് നിലപാട് പിന്നീട് വ്യക്തമാക്കാമെന്ന മറുപടിയാണ് യെദ്യൂരപ്പ നല്‍കിയത്.

yeddyurapp

വിധാന്‍ സൗധയ്ക്ക് മുന്നിലുള്ള ശക്തിപ്രകടനത്തിലൂടെ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പരസ്യമായി വ്യക്തമാക്കാനാണ് യെദ്യൂരപ്പയും ബിജെപിയും. ബിജെപിയും ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട് നീങ്ങിയാൽ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമാകും.

കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബുധനാഴ്ച പ്രതിഷേധ പരിപാടി നടത്തുമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. ചില എംഎല്‍എമാര്‍ മാത്രമാണ് ശരിയായ രീതിയില്‍ രാജിക്കത്ത് നല്‍കിയതെന്നാണ് സ്പീർ കെആർ രമേശ് കുമാർ വ്യക്തമാക്കുന്നത്.

English summary
All BJP MLAs to protest outside Assembly tomorrow demanding Kumaraswamy's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X