കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ കോടികളുമായി ബിജെപി; ബൃഹദ് പദ്ധതി, തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസും

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന കൊറോണ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഓരോ രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് ഒരുക്കുന്നുണ്ട്. ഇതിലേക്ക് സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണം തുടങ്ങി. നടന്‍ അക്ഷയ് കുമാര്‍ 25 കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ ബിജെപി സ്വന്തം ജനപ്രതിനിധികളുടെ ഫണ്ടിന്റെ വലിയൊരു ഭാഗവും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും. കോണ്‍ഗ്രസ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടെ ചെറുകക്ഷികളും അവരുടെതായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നു. ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒരു കോടി രൂപ വീതം, പുറമെ ശമ്പളം

ഒരു കോടി രൂപ വീതം, പുറമെ ശമ്പളം

ബിജെപി എംപിമാര്‍ അവരുടെ വാര്‍ഷിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കും. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന ഫണ്ടിലേക്കാണ് ഇവര്‍ തുക കൈമാറുക എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. കൂടാതെ എല്ലാ ബിജെപി എംപി, എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം ഫണ്ടിലേക്ക് കൈമാറും.

ബിജെപിക്ക് 386 എംപിമാര്‍

ബിജെപിക്ക് 386 എംപിമാര്‍

ബിജെപിക്ക് നിലവില്‍ 386 പാര്‍ലമെന്റംഗങ്ങളാണുള്ളത്. 303 പേര്‍ ലോക്‌സഭയിലും 83 അംഗങ്ങള്‍ രാജ്യസഭയിലും. എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയിലേക്ക് ഓരോ വര്‍ഷവും അഞ്ച് കോടിയാണ് അനുവദിക്കുക. ഈ പദ്ധതിയില്‍ നിന്നാണ് എംപിമാര്‍ ഒരു കോടി വീതം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുക.

പ്രാദേശിക പാര്‍ട്ടികളും നല്‍കുന്നു

പ്രാദേശിക പാര്‍ട്ടികളും നല്‍കുന്നു

ചെറുപാര്‍ട്ടികളുടെ എംപിമാരും സമാനമായ രീതിയില്‍ ഫണ്ട് ഉപയോഗിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വി ബാലശൗരി ഒരു കോടി രൂപ അനുവദിക്കുമെന്ന പ്രഖ്യാപിച്ചു. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട് എംപിമാരും ഒരു കോടി വീതം അനുവദിക്കും. എസ്പി നേതാവ് മുലായം സിങ് 25 ലക്ഷം സംഭാവന ചെയ്യും. അഖിലേഷ് യാദവ് ഒരു കോടി നല്‍കും.

 എല്‍ജെപിയും എഎപിയും

എല്‍ജെപിയും എഎപിയും

ലോക്ജനശക്തി നേതാവ് രാം വിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും ഒരു കോടി വീതം നല്‍കും. എല്‍ജെപി എംഎല്‍എമാരും ഒരു കോടി വീതം ഫണ്ടിലേക്ക് കൈമാറും. എഎപിയുടെ മൂന്ന് രാജ്യസഭാംഗങ്ങളും ഒരു കോടി വീതം ദില്ലി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കും. എംപിമാര്‍ അവരുടെ മണ്ഡലത്തിലാണ് തുക വിനിയോഗിക്കുക.

കോണ്‍ഗ്രസ് പദ്ധതി

കോണ്‍ഗ്രസ് പദ്ധതി

അതേസമയം, കൊറോണയെ നേരിടാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായിട്ടാണ് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ ഈ ഫോഴ്‌സ് ആണ് പരിശോധിക്കുക. സോണിയ ഗാന്ധി മുന്‍കൈയ്യെടുത്താണ് ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചത്. അഞ്ച് പേരാണ് സംഘത്തിലുള്ളത്.

 അംഗങ്ങള്‍

അംഗങ്ങള്‍

പി ചിദംബരം, ജയറാം രമേശ്, എം വീരപ്പ മൊയ്‌ലി, തമ്രദ്വാജ് സാഹു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രകടന പത്രിക നടപ്പാക്കല്‍ സമിതി ചെയര്‍മാനും സംഘത്തിലുണ്ടാകും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സംഘം പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 നടപ്പാക്കല്‍ ഇവിടെ

നടപ്പാക്കല്‍ ഇവിടെ

ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയാണ്. ഇവിടെയും ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കലും ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യമാണ്.

മമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണം, അല്ലെങ്കില്‍ ശശി തരൂരോ അമരീന്ദര്‍ സിങോ വരണം, വ്യത്യസ്ത നിര്‍ദേശംമമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണം, അല്ലെങ്കില്‍ ശശി തരൂരോ അമരീന്ദര്‍ സിങോ വരണം, വ്യത്യസ്ത നിര്‍ദേശം

ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...

English summary
All BJP MPs to release Rs 1 crore from MPLAD funds for coronavirus relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X