കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂഹമാധ്യമങ്ങളിലെ നിയന്ത്രണം; ജനുവരിയോടെ നിയമം കൊണ്ടുവരും, എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്

Google Oneindia Malayalam News

ദില്ലി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റുന്നത്.

അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥൻ; ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്ന് മൊഴി!അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥൻ; ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്ന് മൊഴി!

ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് എല്ലാ പരാതികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി അംഗീകരിച്ചത്. അതേസമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല മറിച്ച് ദേശ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

sc

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള നിയമങ്ങൾക്ക് ജനുവരിയോടെ കേന്ദ്രം അന്തിമ രൂപം നൽകുമെന്നും തുഷാർ മേത്ത വ്യക്തമാക്കി. തീവ്രവാദികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും പറഞ്ഞു.

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും മൂലം ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

English summary
All cases related to linking of social media account with adhar moved to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X