മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകത്തില്‍ രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാന നീക്കവുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഒഴികേയുള്ള ജെഡിഎസ് മന്ത്രിമാരും ഉടന്‍ രാജിവെച്ചേക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തിരുമാനം കൈക്കൊണ്ടത്. അതേസമയം സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിന്‍റെ രാജിയോടെ കര്‍ണാടകത്തില്‍ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും കുമാരസ്വാമി സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ രാജിവെച്ചു
രാജിവെച്ച 13 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാരുടെ രാജി എന്ന ആശയം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. പരമേശ്വര ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നേതൃത്വത്തിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അധികാരമല്ല സഖ്യ സര്‍ക്കാരിന്‍റെ നിലനില്‍പ്പിനാണ് പ്രധമ പരിഗണനയെന്നായിരുന്നു മന്ത്രിമാരും നിലപാടെടുത്തത്.

അടിയന്തര പ്രമേയം
ഉടന്‍ തന്നെ കുമാരസ്വാമി ഒഴികെയുള്ള ജെഡിഎസ് മന്ത്രിമാര്‍ രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്ത്ര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചോദ്യോത്തര വേളയില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന സ്പീക്കറുടെ മറുപടിയില്‍ പ്രതിപക്ഷം ലോകസഭയില്‍ പ്രതിഷേധിച്ചു. അതിനിടെ സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിന്‍റെ രാജിയോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി പറഞ്ഞു.

ഭൂരിപക്ഷം നഷ്ടപ്പെട്ടു
ചെറുകിട വ്യവസായ മന്ത്രിയുമായ എച്ച് നാഗേഷ് ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ വാജുഭായ് വാലയെ നേരിട്ട് കണ്ട് രാജി സമര്‍പ്പിച്ചത്. രാജിവെച്ച നാഗേഷ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. നാഗേഷ് ഇപ്പോഴും രാജ്ഭവനില്‍ തുടരുകയാണെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് നാഗേഷ് അറിയിച്ചത്. നാഗേഷിന്‍റെ രാജിയോടെ സഭയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ അംഗബലം 105 ആയി. ബിജെപിക്ക് നിലവില്‍ 106 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും കുമാരസ്വാമി ഉടന്‍ രാജിവെയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കൂടുതല്‍ പേര്‍
നാഗേഷിനെ കൂടാതെ കൂടുതല്‍ പേര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഹീം ഖാനാണ് രാജി ഭീഷണി മുഴക്കിയവരില്‍ ഒരാള്‍. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയില്‍ വെച്ച് ചേര്‍ന്ന യോഗത്തിനിടെയാണ് റഹീം ഖാന്‍ രാജി സന്നദ്ധത അറിയിച്ചത്. ബെഗപള്ളിയില്‍ നിന്നുള്ള എംഎല്‍എയായ സുബ്ബ റെഡ്ഡിയും ഖാനാപൂരില്‍ നിന്നുള്ള എംഎല്‍എയായ ബെലാഗവി അഞ്ജലി നിംബല്‍ക്കറുമാണ് രാജി ഭീഷണി മുഴക്കിയ മറ്റ് രണ്ട് പേര്‍.

മുംബൈ ഹോട്ടലില്‍
അതിനിടെ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഹോട്ടലില്‍ ബിജെപി കാവലില്‍ കഴിയുകയാണെന്നാണ് വിവരം. ഹോട്ടലില്‍ എംഎല്‍എമാരുടെ നീക്കങ്ങള്‍ ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എംഎല്‍എമാരെ പുറത്ത് നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇന്ന് രാവിലെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുംബൈ പോലീസും ഹോട്ടലില്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications