കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎക്കെതിരെ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള പ്രതിഷേധം ഒരുവശത്ത് നടക്കുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. പാര്‍ട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് നീക്കം. നേരത്തെ കേരളം പ്രമേയം പാസാക്കിയത് പോലെ കോണ്‍ഗ്രസ് ഭരിക്കുന് പഞ്ചാബും സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ സര്‍ക്കാര്‍ ജനുവരി 24ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്.

1

രാജസ്ഥാനെ കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കും. മഹാരാഷ്ട്രയില്‍ സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുന്നത് വലിയ അദ്ഭുതമാണ്. ശിവസേന ഇതിന് സമ്മതിച്ചിരിക്കുകയാണ്. പുതുച്ചേരിയില്‍ ഇത്തരമൊരു പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേല്‍ പ്രമേയം മൂന്ന് സംസ്ഥാനങ്ങളില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

അതേസമയം സിഎഎയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. നേരത്തെ കപില്‍ സിബല്‍ നിയമമായാല്‍ എല്ലാ സംസ്ഥാനങ്ങളും സിഎഎ അംഗീകരിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭൂപീന്ദര്‍ ഹൂഡ, ജയറാം രമേശ് എന്നിവരും ഈ നിലപാടിനെ അനുകൂലിച്ചിരുന്നു. ഇതിന് രണ്‍ദീപ് സുര്‍ജേവാല മറുപടിയും നല്‍കിയിരുന്നു. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും, ജനങ്ങള്‍ ഈ നിയമത്തെ ഭയമില്ലാതെ എതിര്‍ക്കുമെന്നും സുര്‍ജേവാല പഞ്ഞു.

കോണ്‍ഗ്രസിന് പൗരത്വ നിയമത്തില്‍ രണ്ട് നിലപാടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോരാട്ടം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ പല പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ ഷഹീന്‍ബാഗ് സമരത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതും ഇത്തരം വിമര്‍ശനങ്ങളെ ഇല്ലാതാക്കാനാണ്. അതേസമയം സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും പ്രമേയം പാസാക്കാന്‍ ആവശ്യപ്പെടും. എന്‍പിആര്‍ റദ്ദാക്കാനും സോണിയ നിര്‍ദേശിക്കും.

സിഎഎ പ്രക്ഷോഭകര്‍ക്ക് മാനസിക രോഗം.... നല്ല ചികിത്സ വേണം, യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെസിഎഎ പ്രക്ഷോഭകര്‍ക്ക് മാനസിക രോഗം.... നല്ല ചികിത്സ വേണം, യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

English summary
all congress states may pass resolutions against caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X